കോട്ടയം: കോട്ടയം 4 ജി പരിധിയിൽ എത്തുന്നതോടെ ടെലി കമ്യൂണിക്കേഷൻ മേഖലയിൽ പുതിയ മുന്നേറ്റം.നാട്ടകം, കോട്ടയം, സംക്രാന്തി, ഗാന്ധിനഗർ, ആർപ്പൂക്കര, മെഡിക്കൽ കോളജ്, തെള്ളകം, ഏറ്റുമാനൂർ, തവളക്കുഴി, പട്ടിത്താനം, കാണക്കാരി, നന്പ്യാകുളം, കോതനല്ലൂർ, കുറുപ്പന്തറ, കടുത്തുരുത്തി എന്നിവിടങ്ങളാണ് 4 ജി പരിധിയിൽ വരുന്നത്.
4 ജി ആരംഭിച്ച ശേഷം ഈ സ്ഥലങ്ങൾ ഒഴികെ മറ്റു സ്ഥലങ്ങളിൽ 3 ജി സേവനവും എല്ലായിടത്തും 2 ജി സേവനങ്ങളും തുടരും. മൊബൈൽ ഫോണിന്റെ ഐഎംഇഐ നന്പർ 06 എന്ന് ഡയൽ ചെയ്ത് കുറിച്ചുവച്ചശേഷം കെവൈഎം എന്ന ഫോർമാറ്റിൽ 14422 എന്ന നന്പറിലേക്ക് എസ്എംഎസ് അയച്ചാൽ മറുപടി എസ്എംഎസിൽ എൽടിഇ ബാൻഡ് 1 എന്ന് ഉണ്ടോ എന്ന് നോക്കിയാൽ 4 ജി ആണോ എന്ന് ഉറപ്പുവരുത്താം.
4 ജി സിം കൈപ്പറ്റിയശേഷം എസ്എംഎസ് അയച്ചും നിലവിലുള്ള നന്പർ മാറാതെ 4 ജി സിം ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. 4 ജി തുടങ്ങിയശേഷം ഈ സ്ഥലങ്ങളിൽ 3 ജി സർവീസ് ഉണ്ടായിരിക്കില്ല. ഡാറ്റ ഉപയോഗിക്കുന്ന വരിക്കാർ അവരുടെ സിം 4 ജി സിം ആക്കണം. 4 ജി സേവനങ്ങളും 2 ജി സേവനങ്ങളും മാത്രമേ 22 മുതൽ ലഭിക്കൂ. മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്പോൾ അവിടെയുള്ള 2 ജി/3 ജി സേവനങ്ങൾ ലഭിക്കും.
പുതിയ മൊബൈൽ ഹാൻഡ്സെറ്റ് വാങ്ങുന്നവർ എൽടിഇ, ബാൻഡ് 1 ഉള്ള ഫോണ് ആണ് വാങ്ങുന്നത് എന്ന് ഉറപ്പുവരുത്തുക. 4 ജി സർവീസ് ലഭിക്കാൻ ഫോണിലെ 2 ജി/3 ജി/4 ജി ഓട്ടോ അല്ലെങ്കിൽ 4 ജി പ്രിഫേർഡ് എന്നീ നെറ്റ്്വർക്ക് മോഡ് ഉപയോഗിക്കുക. നിലവിലുള്ള സിം തന്നെ ഉപയോഗിക്കുന്നവർക്ക് 4 ജി ഉള്ള സ്ഥലങ്ങളിൽ 2 ജി സർവീസ് തുടർന്നും ഉണ്ടാകും. 4 ജി ഇല്ലാത്ത സ്ഥലങ്ങളിൽ അവർക്ക് തുടർന്നും 2 ജി/3 ജി സേവനങ്ങൾ ലഭിക്കും.
സംശയങ്ങൾക്ക് ഫോണ്: 0481 256700.