തിരുവനന്തപുരം: ആഴ്ചയിൽ അഞ്ച് ദിവസം തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്ക് നിർദേശം നൽകിയെന്ന വാർത്തകൾ നിഷേധിച്ച് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. മുഖ്യമന്ത്രി അത്തരത്തിലൊരു നിർദേശം നൽകിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി ഇത് സംബന്ധിച്ച് വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.
ആഴ്ചയിൽ അഞ്ചുദിവസം തലസ്ഥാനത്തുണ്ടാവുകയെന്നത് എപ്പോഴും സാധ്യമായെന്നു വരില്ലെന്നും, മുഖ്യമന്ത്രി അങ്ങനെ വാശിപിടിച്ചിട്ടില്ലെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.