കൊറോണ വൈറസ് ബാധിക്കുന്നതില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കുന്ന മരുന്ന് കണ്ടെത്തുന്നതിനായി പഠനം. ശ്വാസകോശത്തില്‍ വൈറസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ രൂപരേഖയാണ് തയാറാക്കിയത്.
യുഎസ്സിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയാണു പഠനം നടത്തിയത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ച 18 മരുന്നുകളാണ് പരീക്ഷിച്ചു നോക്കിയത്. 5 മരുന്നുകള്‍ ഏറെ ഫലപ്രദമാണെന്നു കണ്ടെത്തി.
കൊറോണ വൈറസ് ശ്വാസകോശത്തില്‍ പടരുന്നത് 90% തടയാന്‍ ഈ മരുന്നുകള്‍ക്കായി. ശ്വാസകോശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി. വൈറസ് ബാധിച്ച് ഒരു മണിക്കൂറിനു ശേഷം നിരീക്ഷണം ആരംഭിച്ചു.
വൈറസ് ബാധിക്കുന്ന ഘട്ടത്തില്‍തന്നെ ശ്വാസകോശത്തെയും ബാധിക്കാന്‍ തുടങ്ങിയെന്ന് പഠനം നടത്തിയ വൈറോളജിസ്റ്റ് എല്‍ക് മുല്‍ബെര്‍ഗെര്‍ പറഞ്ഞു. വൈറസ് ശ്വാസകോശത്തിന് സാരമായ മാറ്റമുണ്ടാക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. പരീക്ഷിച്ച മരുന്നുകള്‍ വൈറസ് വ്യാപനം തടയുന്നതില്‍ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.