അഞ്ചുവയസുകാരിക്ക് പീഡനം, പ്രതികള്‍ 11 വയസുള്ള ആണ്‍കുട്ടികള്‍

ഒഡീഷയില്‍ അഞ്ച് വയസുകാരി ലൈംഗീക പീഡനത്തിനിരയായി. പതിനൊന്നും പതിമൂന്നും വയസുള്ള കുട്ടികളാണ് പ്രതികള്‍. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്.

ശീതള പാനീയം നല്‍കി വശീകരിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ സ്‌കൂളിലേയ്ക്ക് വിളിച്ച് കൊണ്ട് പോവുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി വിവരം മാതാവിനെ അറിയിക്കുകയായിരുന്നു.

അതേസമയം മെഡിക്കല്‍ റിപോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ മേല്‍ നടപടികള്‍ സ്വീകരിക്കൂ. പരിചയക്കാരാലും അയല്‍ വാസികളാലും പീഡനത്തിനിരയാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ഏപ്രിലില്‍ പീഡന കേസുകളില്‍ 92.5 ശതമാനത്തിലും പ്രതികള്‍ ഇരകളുടെ പരിചയക്കാരോ സുഹൃത്തുക്കളോ ആണ്.

 

Related posts