പത്തൊമ്പതുകാരിയായ അവിവാഹിത ഗര്‍ഭച്ഛിദ്രത്തിനിടെ മരിച്ചു; മരിച്ചത് എഞ്ചിനീയറിങ് വിദ്യാര്‍ഥിനി; ആശുപത്രി അധികൃതര്‍ക്കും കാമുകനുമെതിരേ പോലീസ് കേസെടുത്തു…

ഹൈദരാബാദ്: ഗര്‍ഭച്ഛിദ്രത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരി ആന്തരീക രക്തസ്രാവത്തെത്തുടര്‍ന്ന് മരിച്ചു. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

സ്വകാര്യആശുപത്രിയില്‍ ഞായറാഴ്ച രാത്രിയിലാണ് അഞ്ചു മാസം ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടിയെ ഗര്‍ഭമലസിപ്പിക്കാന്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ കാമുകനാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗര്‍ഭം അലസിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തിച്ചപ്പോള്‍ പെണ്‍കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.

ചികിത്സാപിഴവിന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ പെണ്‍കുട്ടിയുടെ പിതാവ് വനസ്ഥലിപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത ഗര്‍ഭമലസിപ്പിക്കലിനും പെണ്‍കുട്ടിയോടുള്ള വഞ്ചനയ്ക്കും വിവിധ വകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു ഫോട്ടോഗ്രാഫറുമായി പെണ്‍കുട്ടി ശാരീരികബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആശുപത്രി അധികൃതരെയും പെണ്‍കുട്ടിയുടെ കാമുകനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

 

Related posts