ന്യൂഡല്‍ഹി: പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത് തമാശയ്ക്ക് ചെയ്ത് തുടങ്ങിയതാണെന്നു തയ്യല്‍ക്കാരന്റെ മൊഴി. കഴിഞ്ഞ ദിവസം അറസ്റ്റിലായ തയ്യല്‍ക്കാരനായ സുനില്‍ രാസ്‌ടോഗി (38) ആണ് മൊഴി നല്‍കിയത്. അഞ്ഞൂറു പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ഇയാള്‍ ഡല്‍ഹി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഏഴിനും 11 നും ഇടയില്‍ പ്രായക്കാരായ പെണ്‍കുട്ടികളെയാണ്ഇയാള്‍ പീഡിപ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചതിന് ഇയാളെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ 12 വര്‍ഷത്തിനിടെ അഞ്ഞൂറു പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. 2,500 പെണ്‍കുട്ടികളെ ഇയാള്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍കൂടുതലും ലക്ഷ്യം വച്ചിരുന്നത്്. കുട്ടികളെ പീഡിപ്പിച്ച ശേഷമാണ് പലപ്പോഴും ഇയാള്‍ ജോലിക്ക് എത്തിയിരുന്നത്.
തനിക്ക് അസാധാരണ ശക്തിയുണ്ടെന്ന് വിശ്വസിച്ചിരുന്ന ഇയാള്‍ താമസിച്ചിരുന്ന രുദ്രാപൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പതിവായി പോയിരുന്നത് സന്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്സിലായിരുന്നു. തന്റെ ഭാഗ്യവസ്ത്രമാണെന്നു വിശ്വസിച്ച് ഒരു ചുവപ്പ് ജാക്കറ്റും ഇയാള്‍ പതിവായി അണിഞ്ഞിരുന്നു. കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ച് അവരെ തന്നില്‍ വിശ്വസിപ്പിച്ച ശേഷമായിരുന്നു ഇയാള്‍ ഇരകളാക്കിയിരുന്നത്.
2004ല്‍ മയൂര്‍ വിഹരില്‍ അയല്‍വാസിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ആദ്യമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം വിവാദമായതോടെ ഇയാള്‍ കുടുംബത്തോടൊപ്പം അവിടെ നിന്നു നാടുവിട്ടു.
കൂടുതല്‍ സംഭവങ്ങളിലും പെണ്‍കുട്ടികളോ അവരുടെ മാതാപിതാക്കളോ പരാതി നല്‍കാത്തതിനാല്‍ ഇയാള്‍ രക്ഷപെടുകയായിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ ആറു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ അറുനൂറിലധികം പേരെ പീഡിപ്പിച്ചിട്ടുണ്ടാവുമെന്നാണ് പോലീസ് പറയുന്നത്. പീഡനവുമായി ബന്ധപ്പെട്ട് 2006 ല്‍ ഇയാള്‍ രുദ്രാപൂരില്‍ ആറുമാസം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1990ല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇയാള്‍ ഡല്‍ഹിയിലെത്തിയത്.