ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ച് അവശനിലയിലായ 52കാരന് മരിച്ചു.
കടപ്പുറം കറുകമാട് കെട്ടുങ്ങല്‍ പള്ളിക്ക് വടക്ക് പുതുവീട്ടില്‍ പരേതനായ വേലായിയുടെയും മാരിയുടെയും മകന് പ്രകാശനാണ് മരിച്ചത്.
ചില്ലി ചിക്കന്‍ കഴിച്ച ശേഷം ചര്‍ദ്ദിയും വയറിളക്കവും കലശലായതോടെ പ്രകാശനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
പ്രകാശന്റെ മക്കളായ പ്രവീണും (22) സംഗീത(16)യും സമാന ലക്ഷണങ്ങളോടെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രകാശന് ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് ചില്ലി ചിക്കന്‍ വാങ്ങിയിരുന്നു. പ്രകാശനും മക്കളും ഇത് കഴിച്ചു. മാംസാഹാരം കഴിക്കാത്തതിനാല്‍ പ്രകാശന്റെ ഭാര്യ രജനി ഇതു കഴിച്ചിരുന്നില്ല.
രജനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതാണ് ഹോട്ടലില്‍ നിന്ന് വാങ്ങിയ ചില്ലി ചിക്കന്‍ കഴിച്ചതിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയമുയരാന്‍ കാരണം.
പ്രകാശനും മക്കളും ബുധനാഴ്ച താലൂക്ക് ആശുപത്രിയിലെത്തി മരുന്ന് വാങ്ങി തിരിച്ച് പോയിരുന്നു.
വ്യാഴാഴ്ച രാവിലെ അവശനിലയിലായ പ്രകാശനെ താലൂക്ക് ആശുപത്രിയിലെത്തിക്കും മുമ്പേ മരിക്കുകയായിരുന്നു.