സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ഥിനിയെ ട്യൂഷന് സെന്ററിലേക്കു വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്രട്ടറിയേറ്റ് ജീവനക്കാരനായ ട്യൂഷന് അധ്യാപകന് പിടിയില്‍.
ഇരുമ്പില്‍, തവരവിള സ്വദേശി റോബര്‍ട്ടാണ് പിടിലായത്. 52കാരനായ ഇയാളെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരുമ്പിലിനു സമീപം റോബര്‍ട്ട് സ്പെഷ്യല്‍ ട്യൂഷന് സെന്റര്‍ നടത്തുന്നുണ്ട്. ഇവിടെ പഠിക്കാനായി എത്തുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാനായി ശ്രമിച്ചത്.
നെയ്യാറ്റിന്‍കര നഗരത്തിലെ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്പെഷ്യല്‍ ട്യൂഷനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച രാവിലെ വിളിച്ചുവരുത്തുകയായിരുന്നു.
പീഡനശ്രമം പെണ്‍കുട്ടി വീട്ടുകാരോടു പറഞ്ഞു. ഇവര്‍ നെയ്യാറ്റിന്‍കര പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.