സ്ത്രീകളുടെ അടിവസ്ത്രങ്ങള് മോഷ്ടിക്കുന്ന ഞരമ്പ് രോഗികള് എല്ലാ നാട്ടിലുമുണ്ട്. ഇത്തരത്തിലുള്ള ആളുകളുടെ പല വാര്ത്തകളും പലപ്പോഴായി പുറത്തു വന്നിട്ടുമുണ്ട്.
എന്നാല് തെക്കന് ജാപ്പനീസ് നഗരമായ ബെപുവിലുണ്ടായ ഒരു സംഭവം ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇവിടെ ഒരാളുടെ അപ്പാര്ട്ട്മെന്റില് കണ്ടെത്തിയത് 700 ലധികം സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ്.
വിവിധ അലക്കുശാലകളില് നിന്നാണ് ഇയാള് സ്ത്രീകളുടെ അടിവസ്ത്രം തിരഞ്ഞുപിടിച്ച് മോഷ്ടിച്ചത്. ടെറ്റ്സുവോ യുറാത്ത (56) എന്നയാളാണ് സംഭവത്തില് അറസ്റ്റിലായിരുക്കുന്നത്. പ്രാദേശിക ഔട്ട്ലെറ്റ് അബേമാ ടിവിയാണ് റിപ്പോര്ട്ട് പുറത്തുവിട്ടത്.
ഓഗസ്റ്റ് 24 ന് അലക്കുശാലയില് നിന്ന് തന്റെ ആറ് ജോഡി അടിവസ്ത്രങ്ങള് മോഷ്ടിച്ചുവെന്ന് ആരോപിച്ച് 21 -കാരിയായ ഒരു കോളജ് വിദ്യാര്ഥിനി പോലീസില് പരാതി നല്കിയതാണ് യുറാത്തയ്ക്ക് പിടിവീഴാന് കാരണം.
പരാതിയെത്തുടര്ന്ന് ബെപ്പു പോലീസിലെ ഒരു ഉദ്യോഗസ്ഥന് യുറാത്തയുടെ അപ്പാര്ട്ട്മെന്റില് തിരയുകയും 730 സ്ത്രീകളുടെ അടിവസ്ത്രങ്ങള് സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. പോലീസ് ഇവ കണ്ടുകെട്ടി. അവര് അന്വേഷണം തുടരുകയാണെന്ന് അബേമാ ടിവി റിപ്പോര്ട്ട് ചെയ്തു.
മോഷണ കുറ്റം പ്രതി സമ്മതിച്ചിട്ടുണ്ട്. ഇത്രയും വലിയ പാന്റീസ് ശേഖരം തങ്ങള് കണ്ടുകെട്ടിയിട്ടില്ലെന്ന് ബെപ്പു സിറ്റി പൊലീസ് വക്താവ് അബേമാ ടിവിയോട് പറഞ്ഞു.
കഴിഞ്ഞ മാര്ച്ചില് ജപ്പാനില് തന്നെ 30 വയസുള്ള ഒരു ഇലക്ട്രീഷ്യന് കൗമാരക്കാരായ പെണ്കുട്ടികളുടെ 400ലധികം അടിവസ്ത്രങ്ങളും നീന്തല് വസ്ത്രങ്ങളും മോഷ്ടിച്ചതായി വാര്ത്തകള് വന്നിരുന്നു.