പ്രണയത്തിന് പ്രത്യേക പ്രായമില്ലെന്ന് പറയാറുണ്ട്. മരിക്കുന്ന നാള് വരെ പ്രണയിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരുണ്ട്.
പ്രണയം ഏത് പ്രായത്തിലും സംഭവിക്കാം എന്നതിന് ഉദാഹരണമാണ് ഇസബെല്ല അര്പിനോ എന്ന സ്ത്രീയുടെ ജീവിതം.
57 വയസില്‍ റിലേഷന്‍ഷിപ്പ് കോച്ചിന്റെ സഹായത്തോടെ തന്റെ പ്രണയം കണ്ടെത്തിരിക്കുകയാണ് ഇസബെല്ല.
23 വര്‍ഷത്തെ ദാമ്പത്യം അവസാനിച്ചതിന് ശേഷം ഇസബെല്ല തന്റെ പ്രണയം കണ്ടെത്താന്‍ ഒരു റിലേഷന്‍ഷിപ്പ് കോച്ചിന്റെ സഹായം തേടുകയായിരുന്നു.
വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഈസ്റ്റ്കോട്ട് നിവാസിയാണ് ഇസബെല്ല അര്പിനോ.
ഡേറ്റിംഗ് ആപ്പില്‍ പ്രണയം കണ്ടെത്താന്‍ സഹായിക്കുന്നതിനായി ജേക്ക് മഡോക്ക് എന്ന ഓസ്ട്രേലിയന്‍ റിലേഷന്‍ഷിപ്പ് കോച്ചിനെ ടിക്ടോക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്.
ഇതിന് പ്രതിഫലമായി ഇവര്‍ കോച്ചിന് വാഗ്ദാനം ചെയ്തത് 2000 പൗണ്ട് (ഏകദേശം രണ്ട് ലക്ഷം രൂപ) ആണ്.
കോച്ച് ഇവര്‍ക്കൊപ്പം നില്‍ക്കുകയും പതിയെ ഇസബെല്ലയുടെ ആത്മവിശ്വസം വളര്‍ത്തിയെടുക്കുകയും ചെയ്തു. തനിക്ക് പ്രണയിക്കാന്‍ ഒരാള്‍ ഉണ്ടെന്നുള്ള തോന്നല്‍ ഉണ്ടാക്കിയെടുത്തു.
ഒടുവില്‍ കോച്ചിന്റെ സഹായത്തോടെ നിരവധി ഗ്രൂപ്പ് കൗണ്‍സിലിംഗ് സെഷനുകള്‍ക്ക് ശേഷം ഇസബെല്ല തന്റെ പ്രണയം കണ്ടെത്തി.
60കാരനായ ഇയാന്‍ ക്ലെഗിനെയായിരുന്നു ഇസബെല്ല കണ്ടെത്തിയത്. തനിക്ക് നല്ലൊരു കൂട്ട് കണ്ടെത്തി തരാന്‍ സഹായിച്ചത് തന്റെ കോച്ചായ ജേക്ക് മഡോക്ക് ആണെന്നും അദ്ദേഹത്തെ കണ്ടുമുട്ടിയതാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്നും ഇസബെല്ല മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് കുട്ടികളുടെ അമ്മയാണ് ഇസബെല്ല. അമ്മയുടെ ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും പരിഹാരമായി 24കാരി മകളാണ് ഇത്തരമൊരു കാര്യത്തിന് ഇസബെല്ലയെ പ്രേരിപ്പിച്ചത്.