വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ മിസോറി സംസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ സംഗീതജ്ഞനായ ജേസണ്‍ മക്കോണല്‍ ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു.
കാന്‍സസ് സിറ്റിയിലെ ക്ലൈമാക്സ് ലോഞ്ച് നിശാക്ലബിലാണ് ആക്രമണം നടന്നത്. മരണപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
രണ്ട് പേരുടെ മൃതദേഹം ക്ലബിന് സമീപത്തുനിന്നാണ് കണ്ടെത്തിയെതെന്നും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചതെന്നും പോലീസ് അറിയിച്ചു.
അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 230-ാം വെടിവയ്പ് ആക്രമണമാണിത്. തെക്കന്‍ ഫ്രാന്‍സിലെ മാഴ്സേ നഗരത്തിലുണ്ടായ വെടിവയ്പിലും മൂന്നു പേര് കൊല്ലപ്പെട്ടു.
നിശാക്ലബില്‍നിന്നു പുറത്തുവന്ന് കാറില്‍ കയറിയ അഞ്ചു പേരെ ലക്ഷ്യമിട്ടാണു വെടിവയ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.
രണ്ടു പേര് ഓടി രക്ഷപ്പെട്ടു. സംഭവത്തിനു മയക്കുമരുന്നു വ്യാപാരവുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.