വിഴിഞ്ഞം: എൽഡിഎഫ് സർക്കാർ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിട്ടുള്ള 600 ഇനങ്ങളിൽ 580 കാര്യങ്ങളും നടപ്പിലാക്കി യതായി മുഖ്യമന്ത്രി പിണറായി വിജയൻ.
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇന്നലെ വിഴിഞ്ഞത്ത് എൽഡിഎഫ് കോവളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏഴുവർഷമായി 80,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. ആരോഗ്യ രംഗത്ത് കേരളം ലോക നിലവാരത്തി ലേക്ക് ഉയർന്നു.
യുഡിഎഫ് സർ ക്കാരിന്റെ കാലത്ത് രണ്ടുവർഷം മുടങ്ങിക്കിടന്ന ക്ഷേമപെൻഷൻ ഈ സർക്കാർ അധികാരത്തിലെ ത്തിയ ആദ്യവർഷം തന്നെ കൂടിശിക തീർത്തുനൽകുകയും നിലവിൽ 1600 രൂപയാക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഡ്വ. പി.എസ്. ഹരികുമാർ ചട ങ്ങിൽ അധ്യക്ഷത വഹിച്ചു.