61-ാം വയസ്സിലും ആള് ജഗജില്ലിയാ…ഹോബി ബോഡി ബില്‍ഡിംഗ് ! ആറു കുട്ടികളുടെ മുത്തശ്ശിയ്ക്കു മുമ്പില്‍ പ്രായം വെറും അക്കങ്ങള്‍ മാത്രം…

പ്രായം 61 ഉണ്ടെങ്കിലും മുത്തശ്ശി ഇപ്പോഴും ആള് ജഗജില്ലിയാ…ആറു കുട്ടികളുടെ മുത്തശ്ശിയായ ലയന്‍ഡ് എഗനെ കണ്ടാല്‍ എന്നാല്‍ 40 വയസ് പോലും പറയില്ല. പ്രായം ഇവരുടെ വ്യായാമത്തിനും സിക്‌സ് പാക്കിനും മുന്നില്‍ തോറ്റുപോയിരിക്കുകയാണ്. യുകെയിലെ ഒന്‍ഡാറിയയോയിലുള്ള ലയന്‍ഡ 20-ാം വയസ് മുതലാണ് വ്യായാമം തുടങ്ങിയത്. അന്ന് മുതല്‍ ഇവരുടെ പ്രായം പുറകിലേക്കാണ് പോകുന്നത്. 30-ാം വയസുമുതല്‍ ജിമ്മില്‍ ബോഡി ബില്‍ഡിംഗിനും പോയിത്തുടങ്ങി.

ഭര്‍ത്താവ് മാര്‍ക്കിന്റെ സഹായത്തോടെ 55-ാം വയസില്‍ ഇവര്‍ ബോഡി ബില്‍ഡിഗ് മത്സരങ്ങളില്‍ പോയിതുടങ്ങി. അഞ്ച് തവണ ബോഡി ബില്‍ഡിഗ് ചാമ്പ്യനായി. ഭാരോദ്വഹനത്തോടാണ് ലയന്‍ഡക്ക് താല്‍പര്യം. മെഡിക്കല്‍ അഡ്മിനിസ്ട്രേറ്ററും പേഴ്സണല്‍ ട്രെയിനറുമാണ് ലയന്‍ഡ. ശരീരത്തെക്കുറിച്ച് തീരെ ആത്മവിശ്വാസമില്ലാതിരുന്നു, എന്നാല്‍ വ്യായാമത്തിലൂടെ ഇത് മാറിയെന്നും ലയന്‍ഡ പറയുന്നു. തന്റെ ഈ പ്രയത്‌നം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ആറുകുട്ടികളുടെ മുത്തശ്ശിയായ ലയന്‍ഡ പറയുന്നു.

Related posts