പ്രായം 61 ഉണ്ടെങ്കിലും മുത്തശ്ശി ഇപ്പോഴും ആള് ജഗജില്ലിയാ…ആറു കുട്ടികളുടെ മുത്തശ്ശിയായ ലയന്ഡ് എഗനെ കണ്ടാല്‍ എന്നാല്‍ 40 വയസ് പോലും പറയില്ല. പ്രായം ഇവരുടെ വ്യായാമത്തിനും സിക്സ് പാക്കിനും മുന്നില്‍ തോറ്റുപോയിരിക്കുകയാണ്. യുകെയിലെ ഒന്ഡാറിയയോയിലുള്ള ലയന്‍ഡ 20-ാം വയസ് മുതലാണ് വ്യായാമം തുടങ്ങിയത്. അന്ന് മുതല്‍ ഇവരുടെ പ്രായം പുറകിലേക്കാണ് പോകുന്നത്. 30-ാം വയസുമുതല്‍ ജിമ്മില്‍ ബോഡി ബില്‍ഡിംഗിനും പോയിത്തുടങ്ങി.
ഭര്‍ത്താവ് മാര്‍ക്കിന്റെ സഹായത്തോടെ 55-ാം വയസില്‍ ഇവര്‍ ബോഡി ബില്ഡിഗ് മത്സരങ്ങളില്‍ പോയിതുടങ്ങി. അഞ്ച് തവണ ബോഡി ബില്ഡിഗ് ചാമ്പ്യനായി. ഭാരോദ്വഹനത്തോടാണ് ലയന്ഡക്ക് താല്പര്യം. മെഡിക്കല്‍ അഡ്മിനിസ്ട്രേറ്ററും പേഴ്സണല്‍ ട്രെയിനറുമാണ് ലയന്‍ഡ. ശരീരത്തെക്കുറിച്ച് തീരെ ആത്മവിശ്വാസമില്ലാതിരുന്നു, എന്നാല്‍ വ്യായാമത്തിലൂടെ ഇത് മാറിയെന്നും ലയന്‍ഡ പറയുന്നു. തന്റെ ഈ പ്രയത്നം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതില്‍ സന്തോഷമുണ്ടെന്ന് ആറുകുട്ടികളുടെ മുത്തശ്ശിയായ ലയന്‍ഡ പറയുന്നു.