വളര്ത്തു നായയെ ‘പട്ടി’ എന്നു വിളിച്ചതില് പ്രകോപിതരായ യുവാക്കള് അയല്വാസിയായ 62കാരനെ കുത്തിക്കൊന്നു. തമിഴ്നാട് ഡിണ്ടിഗല്ലിലാണ് സംഭവം.
ഉലഗംപട്ടിയാര്കോട്ടം സ്വദേശി രായപ്പന് ആണ് അയല്ക്കാരായ യുവാക്കളുടെ കുത്തേറ്റ് മരിച്ചത്.
നായയെ പട്ടിയെന്നു വിളിച്ചതു കേട്ട് പ്രകോപിതരായ യുവാക്കള് രായപ്പനെ കത്തിക്ക് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
രായപ്പന് കൊല്ലപ്പെട്ട കേസില് അയല്ക്കാരായ നിര്മ്മലാ ഫാത്തിമ റാണി, മക്കളായ ഡാനിയല്, വിന്സെന്റ് എന്നിവര് അറസ്റ്റിലായി.
നിര്മ്മല ഫാത്തിമയുടെ വളര്ത്തുനായ രായപ്പന്റെ വീട്ടുകാരെ സ്ഥിരമായി ഉപദ്രവിച്ചിരുന്നു. ഇതേ ചൊല്ലി ഇരുവീട്ടുകാരും തമ്മില് അടിക്കടി വഴക്ക് പതിവായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച വൈകിട്ടാണ് രായപ്പനെ കുത്തിക്കൊലപ്പെടുത്തിയത്.
നായയുടെ ആക്രമണം ഭയന്ന് വീട്ടിലേക്ക് പോകുക ആയിരുന്ന രായപ്പന് പട്ടി ആക്രമിക്കാന് വന്നാല് അടിക്കാന് കയ്യില് വടി എടുക്കണമെന്ന് പേരക്കുട്ടി കെല്വിനോട് പറഞ്ഞു.
നായയെ പട്ടി എന്നു വിളിച്ചതു കേട്ട് നിര്മ്മലലയുടെ മക്കള് രോഷാകുലരായി രായപ്പനെ ആക്രമിക്കുക ആയിരുന്നു.