കേപ് വെർദെ: പടിഞ്ഞാറൻ ആഫ്രിക്കയിലെ കേപ് വെർദെ തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 63 പേർ മരിച്ചു. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. 38 പേരെ രക്ഷപ്പെടുത്തി.
നൂറോളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. സെനഗൽ, സിയറ ലിയോൺ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്.
സെനഗലിൽനിന്ന് സ്പാനിഷ് കനേറി ദ്വീപിലേക്ക് യാത്ര ചെയ്ത ബോട്ടാണ് തകർന്നതെന്നാണ് റിപ്പോർട്ട്. 101 കുടിയേറ്റക്കാരുമായി ബോട്ട് ജൂലൈ 10ന് പുറപ്പെട്ടിരുന്നതായി സെനഗൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.