ലോകപ്രശസ്ത ചിത്രകാരൻ ലിയണാർഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ ചിത്രരചനയായ സാൽവത്തോർ മുണ്ടി (ലോകരക്ഷകൻ) സൗദി യുവരാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ ആഡംബരനൗകയിലെന്ന് റിപ്പോർട്ട്. 2017ൽ 450 മില്യണ്‍ ഡോളറിനാണ് അദ്ദേഹം ഈ ചിത്രരചന സ്വന്തമാക്കിയത്.
അതിനു ശേഷം സാൽവദോർ മുണ്ടി എവിടെയാണെന്നത് രഹസ്യമായിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട് ഡീലർ കെന്നി സ്കച്ചടറാണ് സൽവദോർ മുണ്ടി എവിടെയാണെന്നതിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
വാങ്ങിയ ഉടൻ തന്നെ രാജകുമാരന്റെ വിമാനത്തിൽ കയറ്റി അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ആഡംബര നൗകയിലേക്ക് മാറ്റിയെന്നാണ് വെളിപ്പെടുത്തൽ. അൽ ഉല ഗവർണറേറ്റിനെ കൾച്ചറൽ ടൂറിസം ഡെസ്റ്റിനേഷനായി മാറ്റിയതിനു ശേഷം ഈ ചിത്രരചനയെ ഇങ്ങോട്ടേക്കു മാറ്റുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.