ഹിന്ദി സിനിമാ-സീരിയല്‍ രംഗത്ത് സജീവ സാന്നിദ്ധ്യമാണ് ബോളിവുഡ് താരം മല്‍ഹാര്‍ റാത്തോഡ്.
പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് മല്‍ഹാറിനെ കൂടുതല്‍ പരിചയം. ഏതാനും സിനിമകളിലും ഹിന്ദി പരമ്പരകളിലും വെബ് സീരിസുകളിലും താരം മികച്ച വേഷങ്ങള്‍ ചെയ്തിരുന്നു.
അതേ സമയം സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് മല്‍ഹാര്‍ റാത്തോഡ് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
തന്റെ കരിയറിന്റെ തുടക്കകാലത്ത് 65കാരനായ ബോളിവുഡ് നിര്‍മ്മാതാവ് തന്നോട് ധരിച്ചിരുന്ന ടോപ്പ് ഊരി മാറിടം കാണിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് നടി ആരോപിക്കുന്നത്.
അന്ന് കൗമാരക്കാരിയായിരുന്ന താന്‍ ഇതുകേട്ട് എന്തു ചെയ്യണം എന്ന് അറിയാതെ ആദ്യം ഭയന്നുവെന്നും അവിടെനിന്നും ഇറങ്ങിപ്പോന്നെന്നും താരം പറയുന്നു.
അയാള്‍ ഒരിക്കല്‍ എന്നോട് ടോപ്പ് ഉയര്‍ത്തി മാറിടം പൂര്‍ണമായി കാണിക്കാന്‍ ആവശ്യപ്പെട്ടു. ടെലിവിഷനില്‍ കരിയര്‍ തുടങ്ങിയ കൗമാരകാലത്ത് 65 വയസ്സ് പ്രായമുള്ള സിനിമാ നിര്‍മ്മാതാവില്‍ നിന്നുമായിരുന്നു ഈ ആവശ്യം വന്നത്.
ഒരു നിമിഷത്തേക്ക് എന്തു ചെയ്യണമെന്ന് അറിയാതെ അന്തിച്ചു നിന്നു. അതിന് ശേഷം അവിടെ നിന്നും പോകാന്‍ തീരുമാനവുമെടുത്തു.
അയാളില്‍ തനിക്ക് ഒരു ഇടമുണ്ടെന്ന് പറഞ്ഞിരുന്ന അദ്ദേഹം മുകള്‍ ഭാഗത്തെ വസ്ത്രം ഉയര്‍ത്തിക്കാട്ടാന്‍ പെട്ടെന്ന് ആവശ്യപ്പെട്ടു.
ആദ്യം പേടിച്ചു പോയി.എന്തു ചെയ്യണമെന്ന് പോലും ആദ്യം മനസ്സിലായില്ല മുംബൈയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ ആയിരുന്നു മല്‍ഹാര്‍ ഇക്കാര്യം പറഞ്ഞത്.
ഡവും ഗാര്‍ണിയറും ഉള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ട്ര ബ്രാന്‍ഡുകളാണ് ഇവരെ മോഡലാക്കിയിരിക്കുന്നത്.
ആദ്യകാലത്ത് മറ്റുള്ളവരില്‍ നിന്നുണ്ടാകുന്ന മോശം അനുഭവത്തെക്കുറിച്ച് അമ്മയോട് പറയാന്‍ പേടിയായിരുന്നു.
സിനിമയുടെ പിന്നാലെ നടക്കുന്നത് നിര്‍ത്താന്‍ പറയുമോ എന്ന് ഭയപ്പെട്ടിരുന്നു. മീ ടൂ ഇവിടെയുണ്ടായതില്‍ തനിക്ക് സന്തോഷമാണെന്നും നടി പറയുന്നു.
മുന്‍പ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടായിരുന്നെങ്കിലും ആരും തുറന്നു പറഞ്ഞിരുന്നില്ലെന്നം താരം വ്യക്തമാക്കി.
ബോളിവുഡില്‍ മികച്ച അവസരം തേടുന്ന എല്ലാവരും നേരിടുന്ന വെല്ലുവിളിയാണ് കാസ്റ്റിംഗ് കൗച്ച്.
സിനിമ മേഖലയില്‍ വലിയ ബന്ധങ്ങളൊന്നും ഇല്ലാത്തവര്‍ക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും താരം പറയുന്നു.
സെലിബ്രിറ്റികളുടെ മക്കള്‍ക്ക് ഇത് പ്രശ്നമാവില്ല. അവര്‍ വളര്‍ന്നുവരുന്നത് തന്നെ താരമായിട്ടാണ്. അവര്‍ക്കായി മുന്‍കൂട്ടി അരങ്ങേറ്റച്ചിത്രവും റെഡിയാക്കി വെച്ചിട്ടുണ്ടാകും.
ഓഡിഷന്റെ ബുദ്ധിമുട്ടുകളും നിരസിക്കപ്പെടുന്നതൊന്നും അവര്‍ അനുഭവിക്കേണ്ടി വരില്ലെന്നും മല്‍ഹാര്‍ പറയുന്നു.