നഗ്നവീഡിയോ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി വ്യാപാരിയില്‍ നിന്നു തട്ടിപ്പു സംഘം തട്ടിയത് എട്ടു ലക്ഷം രൂപ.
സംഭവം ഇങ്ങനെ…വാട്സാപ്പില്‍ ഒരു യുവതിയുടെ സന്ദേശം വന്നതിനെത്തുടര്‍ന്ന് ഇദ്ദേഹം മറുപടി നല്കി.
ഇതേത്തുടര്‍ന്ന് സത്രീ വീഡിയോ കോള്‍ ചെയ്തിട്ട് ബാത്ത്റൂമില്‍ നിന്നുള്ള നഗ്നവിഡിയോ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
വ്യാപാരി യുവതിയുടെ ആവശ്യം അനുസരിച്ചു. സ്ത്രീയും നഗ്നയായിരുന്നുവെന്നാണ് വ്യാപാരി പൊലീസിന് നല്കിയ മൊഴി.
യുവതിയുടെ സംസാരത്തില്‍ അസ്വഭാവികത തോന്നിയ വ്യാപാരി കോള്‍ കട്ട് ചെയ്ത് ബ്ലോക്ക് ചെയ്തു.
എന്നാല്‍ ജൂലൈ 13ന് വിക്രം റാത്തോഡ് എന്നൊരാള്‍ വിളിക്കുകയും ഡല്‍ഹി പൊലീസില്‍ നിന്നാണെന്ന് അറിയിക്കുകയും ചെയ്തു.
പഴയൊരു ലൈംഗികാതിക്രമക്കേസില്‍ വ്യാപാരി പെട്ടിട്ടുണ്ടെന്നും സ്ത്രീയോടൊപ്പമുള്ള നഗ്നവീഡിയോ പരിശോധനയില്‍ കണ്ടെത്തിയെന്നും വിക്രം റാത്തോഡ് അറിയിച്ചു.
വീഡിയോ യൂട്യൂബില്‍ അപ്പ്ലോഡ് ചെയ്യുമെന്ന് ഇയാള്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി. പലപ്പോഴായി വലിയ തുക വാങ്ങി.
ഏകദേശം എട്ട് ലക്ഷം രൂപ നഷ്ടമായപ്പോഴാണ് തട്ടിപ്പിനിരയായെന്ന ബോധ്യം വ്യാപാരിക്കുണ്ടായത്. ഇതേത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.