മി​ക​ച്ച ന​ട​ൻ അ​ല്ലു അ​ർ​ജു​ൻ; ആ​ലി​യ ഭ​ട്ടും കൃ​തി സ​നോ​ണും മി​ക​ച്ച ന​ടി​മാ​ർ; ഇ​ന്ദ്ര​ൻ​സി​ന് പ്രത്യേക​ പ​രാ​മ​ർ​ശം


ന്യൂ​ഡ​ൽ​ഹി: 69-മാ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര​പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. പു​ഷ്പ എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് അ​ല്ലു അ​ർ​ജു​ൻ മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ആ​ലി​യ ഭ​ട്ടും കൃ​തി സ​നോ​ണു​മാ​ണ് മി​ക​ച്ച ന​ടി​മാ​ർ. റോ​ക്ക​ട്രി​ ദ് നമ്പി എഫക്ടാണ് മി​ക​ച്ച ചി​ത്രം. നി​ഖി​ൽ മ​ഹാ​ജ​നാണ് മി​ക​ച്ച സം​വി​ധാ​യ​ക​ൻ.

മി​ക​ച്ച മ​ല​യാ​ള​ചി​ത്ര​മാ​യി റോ​ജി​ൻ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ഹോം ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഹോം ​എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ഇ​ന്ദ്ര​ൻ​സി​ന് പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശം ല​ഭി​ച്ചു. മി​ക​ച്ച പു​തു​മു​ഖ സം​വി​ധാ​യ​ക​നാ​യി മേ​പ്പ​ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​ഷ്ണു മോ​ഹ​നാ​ണ്.

മി​ക​ച്ച തി​ര​ക്ക​ഥ​കൃ​ത്താ​യി ഷാ​ഹു​ൽ ക​ബീ​ർ(​നാ​യാ​ട്ട്) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മി​ക​ച്ച പാ​രി​സ്ഥി​തി​ക ചി​ത്രം കൃ​ഷാ​ന്ദ് സം​വി​ധാ​നം ചെ​യ്ത ആ​വാ​സ വ്യൂ​ഹം.

നോ​ൺ ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ആ​നി​മേ​ഷ​ൻ ചി​ത്രം മ​ല​യാ​ളി അ​തി​ഥി കൃ​ഷ്ണ​ദാ​സ് സം​വി​ധാ​നം ചെ​യ്ത ‘ക​ണ്ടി​ട്ടു​ണ്ട്’ എ​ന്ന ചി​ത്രം സ്വ​ന്ത​മാ​ക്കി.

ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ 31 വി​ഭാ​ഗ​ങ്ങ​ളി​ലും നോ​ൺ ഫീ​ച്ച​ർ വി​ഭാ​ഗ​ത്തി​ൽ 23 വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ക. 24 ഭാ​ഷ​ക​ളി​ൽ നി​ന്നാ​യി 280 സി​നി​മ​ക​ളാ​ണ് ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ എ​ത്തി​യ​ത്. 23 ഭാ​ഷ​ക​ളി​ല്‍ നി​ന്നാ​യി 158 സി​നി​മ​ക​ളാ​ണ് നോ​ൺ​ഫീ​ച്ച​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച​ത്.

ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ലെ പു​ര​സ്കാ​ര​ങ്ങ​ൾ

മി​ക​ച്ച ന​ട​ൻ- അ​ല്ലു അ​ർ​ജു​ൻ

മി​ക​ച്ച ന​ടി​മാ​ർ- ആ​ലി​യ ഭ​ട്ട്, കൃ​തി സ​നോ​ൺ

മി​ക​ച്ച ഗാ​യി​ക– ശ്രേ​യ ഘോ​ഷാ​ൽ

മി​ക​ച്ച ഗാ​യ​ക​ന്‍– കാ​ല​ഭൈ​ര​വ

മി​ക​ച്ച സ​ഹ​ന​ടി– പ​ല്ല​വി ജോ​ഷി

മി​ക​ച്ച സ​ഹ​ന​ട​ൻ– പ​ങ്ക​ജ് ത്രി​പാ​ഠി

മി​ക​ച്ച ചി​ത്രം- റോ​ക്ക​ട്രി ദ് നമ്പി എഫക്ട്

മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്രം– ഗാ​ന്ധി ആ​ൻ​ഡ് ക​മ്പ​നി

പ്ര​ത്യേ​ക ജ്യൂ​റി പു​ര​സ്കാ​രം

ക​ടൈ​സി വ്യ​വ​സാ​യി: ശ്രി ​ന​ല്ല​ന്ദി

ഹോം: ​ഇ​ന്ദ്ര​ൻ​സ്

മി​ക​ച്ച തി​ര​ക്ക​ഥ (ഒ​റി​ജി​ന​ൽ): ഷാ​ഹി ക​ബീ​ർ (നാ​യാ​ട്ട്)

മി​ക​ച്ച ആ​ക്‌​ഷ​ൻ കൊ​റി​യോ​ഗ്ര​ഫി: ആ​ർ​ആ​ർ​ആ​ർ

മി​ക​ച്ച സ്പെ​ഷ​ൽ എ​ഫ​ക്ട്സ്: ആ​ർ​ആ​ർ​ആ​ർ

മി​ക​ച്ച സം​ഗീ​തം: പു​ഷ്പ

മി​ക​ച്ച എ​ഡി​റ്റിം​ഗ്: ഗം​ഗു​ഭാ​യ് കാ​ത്തി​യാ​വാ​ഡി (സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി)

മി​ക​ച്ച മ​ല​യാ​ള ചി​ത്രം-​ഹോം(​റോ​ജി​ൻ തോ​മ​സ്)

മി​ക​ച്ച മി​ഷിം​ഗ് സി​നി​മ– ബൂം​ബ റൈ​ഡ്

മി​ക​ച്ച ആ​സാ​മീ​സ് സി​നി​മ– ആ​നു​ർ

മി​ക​ച്ച ബം​ഗാ​ളി സി​നി​മ– കാ​ൽ​കോ​ക്കോ

മി​ക​ച്ച ഹി​ന്ദി സി​നി​മ– സ​ർ​ദാ​ർ ഉ​ദം

മി​ക​ച്ച ഗു​ജ​റാ​ത്തി സി​നി​മ– ലാ​സ്റ്റ് ഫി​ലിം ഷോ

​മി​ക​ച്ച ക​ന്ന​ട സി​നി​മ– 777 ചാ​ർ​ളി

മി​ക​ച്ച ത​മി​ഴ് സി​നി​മ– ക​ഡൗ​സി വി​വ​സാ​യി

മി​ക​ച്ച തെ​ലു​ങ്ക് സി​നി​മ– ഉ​പ്പേ​ന

നോ​ൺ ഫീ​ച്ച​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ പു​ര​സ്കാ​ര​ങ്ങ​ൾ

മി​ക​ച്ച ആ​നി​മേ​ഷ​ൻ ചി​ത്രം: ക​ണ്ടി​ട്ടു​ണ്ട് (സം​വി​ധാ​നം അ​തി​ഥി കൃ​ഷ്ണ​ദാ​സ്)

മി​ക​ച്ച വോ​യ്സ് ഓ​വ​ർ: ആ​ർ​ട്ടി​സ്റ്റ് കു​ലാ​ഡ കു​മാ​ർ

മി​ക​ച്ച സം​ഗീ​തം: ഇ​ഷാ​ൻ ദേ​വ​ച്ച

മി​ക​ച്ച പ്രൊ​ഡ​ക്‌​ഷ​ൻ സൗ​ണ്ട് റെ​ക്കോ​ര്‍​ഡി​സ്റ്റ്: സു​രി​ചി ശ​ർ​മ

മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം: ബി​റ്റു റാ​വ​ത് (ചി​ത്രം പാ​താ​ൽ ടീ)

​മി​ക​ച്ച സം​വി​ധാ​നം: ബാ​കു​ൽ മാ​ത്യാ​നി

മി​ക​ച്ച ചി​ത്രം: ചാ​ന്ദ് സാ​ൻ​സേ

മി​ക​ച്ച ഹ്ര​സ്വ​ചി​ത്രം (ഫി​ക്‌​ഷ​ൻ): ദാ​ൽ ബാ​ത്

മി​ക​ച്ച ഗ്ര​ന്ഥം-​രാ​ജീ​വ് വി​ജ​യേ​ന്ദ

മി​ക​ച്ച പ​രി​സ്ഥി​തി ചി​ത്രം-​മൂ​ന്നാം വ​ള​വ് -സം​വി​ധാ​നം- ആ​ർ.​എ​സ്.​പ്ര​ദീ​പ്-

Related posts

Leave a Comment