ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെനെതിരെ പുതിയ പരാതിയുമായി യുവതി രംഗത്ത്.
എംഎല്‍എ പണം നല്കി നവമാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് യുവതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. അതിനിടെ, ഒളിവിലുള്ള എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടരുകയാണ് പൊലീസ്.
യുവതിയെ കൈയേറ്റം ചെയ്യുന്നതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഈ മാസം 11നാണ് എല്‍ദോസിനെതിരെ കോവളം പൊലീസ് കേസെടുക്കുന്നത്.
അടുത്ത ദിവസമാണ് ബലാത്സംഗം കുറ്റം ചുമത്തുന്നത്. പതിനൊന്ന് മുതല്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലാണ്