വിവാഹത്തിനു മുമ്പേ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്നത് വിദേശ രാജ്യങ്ങളില്‍ പതിവാണ്. വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായ ഹോളിവുഡ് സിനിമാ താരങ്ങളും അനവധിയാണ്. എന്നാല്‍ ഇന്ത്യയില്‍ ഈ പരിപാടിയ്ക്ക് പ്രചാരം കുറവാണ്. എന്നിരുന്നാലും കലമുടച്ച ചില മിണ്ടാപ്പൂച്ചകള്‍ ബോളിവുഡ് സിനിമാ ലോകത്തുമുണ്ടായിട്ടുണ്ട്. വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായ നടിമാര്‍ ഇവരാണ്.
1 കൊങ്കണാ സെന്‍ ശര്‍മ
രണ്‍വീര്‍ ഷോറെയെ വിവാഹം കഴിക്കുന്നതിനു മുമ്പ് കൊങ്കണാ സെന്‍ ഇയാളുമായി കുറച്ചുകാലം ഡേറ്റിംഗിലായിരുന്നു. വിവാഹം കഴിഞ്ഞ് അധികനാള്‍ പിന്നിടും മുമ്പേ തങ്ങള്‍ ആദ്യകുട്ടിയെ കാത്തിരിക്കുകയാണെന്നു പറഞ്ഞ് കൊങ്കണ ആരാധകരെ ഞെട്ടിച്ചു. വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായിരുന്നെന്ന വാര്‍ത്തകള്‍ കൊങ്കണ നിഷേധിച്ചെങ്കിലും സത്യം പകല്‍പോലെ വ്യക്തമായിരുന്നു.
2, ശ്രീദേവി
ഇന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായ ശ്രീദേവിയും വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായ താരമാണ്. വിവാഹത്തിനു മുമ്പേ താന്‍ ഗര്‍ഭിണിയായി എന്ന് പരസ്യമായി സമ്മതിച്ച ഏക ബോളിവുഡ് താരവും ശ്രീദേവിയാണ്. ബോണീകപൂറുമായി പ്രണയത്തിലായ ശ്രീദേവി വിവാഹത്തിനു മുമ്പു തന്നെ ആദ്യകുട്ടി ജാന്‍വിയെ ഗര്‍ഭം ധരിച്ചിരുന്നു. ഒടുവില്‍ ബോണീ കപൂര്‍ ആദ്യഭാര്യയെ ഡൈവോഴ്സ് ചെയ്തതിനു ശേഷം ശ്രീദേവിയെ വിവാഹം ചെയ്യുകയായിരുന്നു.വിവാഹം നടക്കുമ്പോള്‍ ശ്രീദേവി ഏഴു മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
3, സരിക
ആദ്യ ഭാര്യയുള്ളപ്പോള്‍ തന്നെ കമല്ഹാസന് സരികയുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരും ലിവ്-ഇന്‍ റിലേഷന്ഷിപ്പിലായിരുന്നപ്പോഴായിരുന്നു മൂത്ത മകള്‍ ശ്രുതി ഹാസന് ജനിക്കുന്നത്. പക്ഷെ കല്യാണത്തിനു ശേഷമായിരുന്നു രണ്ടാമത്തെ മകള്‍ അക്ഷരയുടെ ജനനം.
4, സെലീന ജെയ്റ്റ്ലി
2011 ജൂലൈയിലാണ് ബോളിവുഡ് സുന്ദരി സെലീനാ ജെയ്റ്റ്ലി ദുബായില്‍ ബിസിനസ് നടത്തുന്ന ഓസ്ട്രേലിയന്‍ കാമുകന് പീറ്റര്‍ ഹാഗിനെ വിവാഹം ചെയ്യുന്നത്. 2102 മാര്‍ച്ചില്‍ രണ്ട് ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. വിവാഹത്തിനു മുമ്പേ സെലീന ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പരന്നിരുന്നെങ്കിലും നടി അത് നിഷേധിച്ചു.എങ്കിലും ഭൂരിഭാഗം ആളുകളും സെലീന വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയായിരുന്നു എന്നാണ് വിശ്വസിക്കുന്നത്.
5, മഹിമാ ചൗധരി
ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് തിടുക്കത്തില്‍ നടത്തിയ വിവാഹമായിരുന്നു മഹിമാ ചൗധരിയുടേത്.2006ലാണ് മഹിമ കാമുകന് ബോബി മുഖര്‍ജിയെ വിവാഹം കഴിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കു ശേഷം മഹിമ പെണ്‍കുട്ടിയ്ക്ക് ജന്മം നല്‍കുകയും ചെയ്തു.
6,അമൃത അറോറ
ബോളിവുഡിലെ ഗ്ലാമര്‍താരം വിവാഹത്തിനെത്തിയത് വയര്‍ മൂടുന്ന വസ്ത്രമണിഞ്ഞുകൊണ്ടായിരുന്നു. കാമുകന് ഷക്കീല്‍ ലഡാക്കിനെയാണ് അമൃത വിവാഹം കഴിച്ചത്. അമൃത ഗര്‍ഭിണിയായിരുന്നു എന്ന വാര്‍ത്ത വിവാഹശേഷം എല്ലാവരും മനസിലാക്കുകയും ചെയ്തു.
7, നീനാ ഗുപ്ത
ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡുമായി വളരെ ചുരുങ്ങിയ കാലത്തെ ബന്ധമേ നീനാ ഗുപ്തയ്ക്കുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഗര്‍ഭിണിയാകാന്‍ അതിനുതക്ക സമയമൊന്നും വേണ്ടായിരുന്നു. എന്നാല്‍ ആദ്യ ഭാര്യയെ ഉപേക്ഷിക്കാന്‍ റിച്ചാര്‍ഡ് തയ്യാറാകാഞ്ഞതോടെ ഇവരുടെ വിവാഹം നടന്നില്ല. തന്റെ മകള്‍ മസാബയ്്ക്ക് രക്ഷിതാവായി താന്‍ മാത്രമേയുള്ളൂ എന്ന് നീനാ ഗുപ്ത പ്രഖ്യാപിക്കുകയും ചെയ്തു.