ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഹരിയാനയില്‍ നിന്നാണ് ഇൗ ഞെട്ടിക്കുന്ന വാര്‍ത്ത. രോത്തക് ജില്ലയിലാണ് സംഭവം. ഈ മാസം ഒന്‍പതിന് കാണാതായ പെണ്‍കുട്ടിയെ ആണ് വാഹനങ്ങള്‍ കയറിയിറങ്ങി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആന്തരിക അവയവങ്ങള്‍ക്കുള്‍പ്പെടെ യുവതിക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. സ്വകാര്യ ഭാഗത്ത് കമ്പുകള്‍ ഉള്‍പ്പെടെ കുത്തിയിറക്കിയ നിലയിലാണ്. സമീപവാസികളാകം സംഭവത്തിന് പിന്നിലെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. ദില്ലിയിലെ നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഈ സംഭവമെന്നത് ഞെട്ടിക്കുന്നു.
ഈ മാസം ഒന്‍പതിന് കാണാതായതാണ് പെണ്‍കുട്ടിയെ. കഴിഞ്ഞദിവസമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. മുഖം വാഹനങ്ങള്‍ കയറിയിറങ്ങി തകര്‍ന്ന നിലയിലാണ്. ജോലിക്ക് പോയ യുവതിയെ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഘത്തില്‍ ഏഴുപേര്‍ ഉണ്ടായിരുന്നു.