സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. വീടിനു പുറത്ത് ഉറക്കികിടത്തിയിരുന്ന ഏഴു വയസുകാരിയെ കാമഭ്രാന്തന്മാരായ യുവാക്കള്‍ എടുത്തുകൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ന്യൂഡല്‍ഹിയിലെ മന്ഡവാലി പ്രദേശത്താണ് സംഭവം. യമുന ഖദാറില് മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. വീടിനു പുറത്തു കിടന്നുറങ്ങിയിരുന്ന കുട്ടിയെ രാത്രി 11 മണിയോടെ യുവാക്കള്‍ എടുത്തുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം കുട്ടിയെ വീടിനു സമീപം ഉപേക്ഷിച്ച് യുവാക്കള്‍ കടന്നു.
കുട്ടിയെ കാണാതായതിനെ തുടര്‍ന്നു മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തി. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കുശേഷം എയിംസ് ആശുപ്രതിയിലേക്കു മാറ്റി.
കേസുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നുപേരും 20 വയസില്‍ താഴെയുള്ളവരാണ്.ഡല്‍ഹി പോലീസിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനായതിനാല്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. പല കേസുകളിലും വേണ്ട അന്വേഷണം പോലും നടത്താന്‍ പോലീസ് തയാറാകുന്നില്ലെന്ന ആരോപണം ശക്തമാണ്.