നെടുമ്പാശേരി: നെടുന്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനായ വയനാട് സ്വദേശിയില്‍നിന്നും 72 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.
1274.46 ഗ്രാം സ്വര്‍ണ മിശ്രിതവുമായി വയനാട് മാനന്തവാടി കല്ലുമ്പുറത്ത് വീട്ടില്‍ മൊയ്തീന് ആണ് പിടിയിലായത്.
ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തില്‍ 24നാണ് ജിദ്ദയില്‍ നിന്നും ഇയാള്‍ മുംബൈയില്‍ ഇറങ്ങിയത്.
പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം നാല് ക്യാപ്സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
എന്നാല്‍ മുംബൈയിലെത്തിയ ശേഷം മലാശയത്തില്നിന്ന് സ്വര്‍ണം എടുത്ത് ബാഗിന്റെ പോക്കറ്റില്‍ ഇട്ടു. തുടര്‍ന്ന് ആഭ്യന്തര വിമാനത്തില്‍ കൊച്ചിയിലെത്തിയപ്പോഴാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്.