72കാരിയെ കെട്ടിയിട്ട് വീട് കൊള്ളയടിക്കുകയും നഗ്നദൃശ്യം പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍.
ചെന്നൈ അരുംപാക്കം സ്വദേശി പി മണികണ്ഠന് (38),പല്ലാവരം സ്വദേശി എം മണികണ്ഠന് (38), നന്മംഗലം സ്വദേശി പി രമേശ്(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ ഇനി മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.
പ്രതികളായ ആറുപേരും വയോധികയുടെ മകന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. ഇവര്‍ക്ക് ശമ്പളം കൃത്യമായി നല്‍കാത്തതിനാലാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പോലീസ് അറിയിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് ആറംഗസംഘം വീട്ടിലെത്തിയത്. സംഭവസമയത്ത് അവിടെ വയോധിക മാത്രമാണ് ഉണ്ടായിരുന്നത്.
വാടകയ്ക്ക് വീട് നോക്കാന്‍ വന്നവരാണെന്നും കുടിക്കാന്‍ കുറച്ച് വെള്ളം തരാമോ എന്നും ഇവര്‍ ചോദിച്ചു. തുടര്‍ന്ന് വയോധിക വാതില്‍ തുറന്നപ്പോള്‍ ആറംഗസംഘം വീടിനകത്തേയ്ക്ക് കയറുകയായിരുന്നു.
വീട്ടില്‍ കയറിയ പ്രതികള്‍ 72കാരിയുടെ കൈകള്‍ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും ചെയ്തു.
പ്രതികള്‍ വീട്ടിനുള്ളില്‍ മുഴുവന്‍ തെരച്ചില്‍ നടത്തി. അഞ്ചുപവന്‍ സ്വര്‍ണവും പണവും കൈക്കലാക്കി. പ്രതികളില്‍ ഒരാള്‍ വയോധികയുടെ കൈയില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു.
വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും എടുത്ത ശേഷം പ്രതികള്‍ 72കാരിയെ നഗ്നയാക്കി ഇവരുടെ ദൃശ്യങ്ങള്‍ എടുത്തു.
ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തിങ്കളാഴ്ച രാത്രി മകനും മരുമകളും വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് സംഭവം അറിഞ്ഞത്.
ഇവര്‍ ഉടന്‍ തന്നെ വയോധികയെ ആശുപത്രിയില്‍ എത്തിക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് മുപ്പതിനായിരം രൂപയും മൂന്ന് മൊബൈല്‍ഫോണുകളും ഇരുചക്രവാഹനവും പിടിച്ചെടുത്തു.