പെണ്കുട്ടികളെ ഉപയോഗിച്ച് 73-കാരനായ വ്യവസായിയായ തേന്കെണിയില്പ്പെടുത്തി പണംതട്ടിയെടുത്ത സംഭവത്തില് യുവനടന് അറസ്റ്റില്.
ജെപി നഗര് സ്വദേശിയായ യുവരാജ് (യുവ) ആണ് അറസ്റ്റിലായത്. ഇയാളുടെ പെണ്സുഹൃത്തുക്കളായ കാവന, നിധി എന്നിവരേയും പോലീസ് കേസില് പ്രതി ചേര്ത്തിട്ടുണ്ട്.
നാലുവര്ഷം മുമ്പാണ് വ്യവസായി കാവനയുമായി പരിചയത്തിലായത്. ഒരാഴ്ചമുമ്പ് കാവന വ്യവസായിക്ക് നിധിയെന്ന കൂട്ടുകാരിയെ പരിചയപ്പെടുത്തിക്കൊടുത്തു.
വ്യവസായി ഇരുയുവതികളുമായ് വാട്സ്ആപ്പില് അശ്ലീല സന്ദേശങ്ങള് പതിവായി കൈമാറിയിരുന്നു.
പിന്നീട് ഓഗസ്റ്റ് മൂന്നിന് ഒരിടത്ത് വെച്ച് കാണണമെന്ന് യുവതികളിലൊരാള് വ്യവസായിയെ അറിയിച്ചു.
ഇതനുസരിച്ച് വ്യവസായി സ്ഥലത്തെത്തിയെങ്കിലും അജ്ഞാതരായ രണ്ടുപേര് ചേര്ന്ന് കാറില് ബലമായി കയറ്റിയിട്ട് തങ്ങള് പോലീസാണെന്നും യുവതികളുമായുള്ള വാട്സാപ്പ് ചാറ്റിന്റെ പേരില് പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.
പണം നല്കിയാല് കേസില് നിന്നും ഒഴിവാക്കാമെന്ന് ഇവര് പറഞ്ഞത് അനുസരിച്ച് വ്യവസായി ആദ്യം 3.40 ലക്ഷം രൂപയും പിന്നീട് ആറുലക്ഷം രൂപയും നല്കിയിരുന്നു.
എന്നാല് പിന്നീട് ചാറ്റുകളുടെ സ്ക്രീന്ഷോട്ട് കുടുംബാംഗങ്ങള്ക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ കൂടി തട്ടിയെടുത്തു.
തുടര്ന്നും പണം ആവശ്യപ്പെട്ടപ്പോഴാണ് വ്യവസായി ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനില് പരാതി നല്കിയത്.
നടനായ യുവരാജാണ് കേസിലെ മുഖ്യ ആസൂത്രകനെന്നും വ്യവസായിയെ കെണിയില്പ്പെടുത്തി പണം തട്ടിയെടുക്കാന് യുവരാജും യുവതികളും പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.