സാധാരണ വിവാഹത്തട്ടിപ്പുകാരുടെ ഇരകള്‍ യുവതികളെയാണെങ്കില് മധ്യവയസ്കരായ സ്ത്രീകളെ വിവാഹം കഴിച്ച് തട്ടിപ്പു നടത്തിയാണ് വയനാടുള്ള 81കാരന് ഏവരെയും ഞെട്ടിച്ചത്. ഇയാള്‍ക്കെതിരേ പരാതിയുമായി തിരുവനന്തപുരം സ്വദേശിയായ സ്ത്രീ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.
പരാതി നല്കിയ സ്ത്രീയുടെ 63-ാം വയസിലായിരുന്നു ഇയാളുമായുള്ള രണ്ടാം വിവാഹം നടന്നത്. ഈ സമയം 73 വയസായിരുന്നു ഭര്‍ത്താവിന്. മുന്‍ വിവാഹത്തിലെ ഭാര്യ മരിച്ചുപോയെന്നും മകള്‍ വിവാഹിതയാണെന്നുമാണ് പരാതിക്കാരിയോട് ഇയാള്‍ പറഞ്ഞിരുന്നത്. ഒടുവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പരാതിക്കാരിക്ക് ലഭിച്ച 15 ലക്ഷം രൂപയുമായാണ് രണ്ടാം ഭര്‍ത്താവ് മുങ്ങി. ഇതോടെയാണ് സ്ത്രീ പരാതിയുമായി രംഗത്തെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് പല സ്ഥലങ്ങളിലും ഭാര്യമാരുണ്ടെന്നും, തട്ടിപ്പിന് ഇരയായിരിക്കുന്നതില്‍ അധികവും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിഞ്ഞവരാണ്. മുന്‍ ഭാര്യയുടെ കുടുംബ പെന്ഷന് തുക വീണ്ടും വിവാഹം കഴിച്ചതിനു ശേഷവും ഇയാള്‍ അനധികൃതമായി കൈപ്പറ്റിയിരുന്നുവെന്ന് കമ്മിഷന് കണ്ടെത്തി. വയനാട് സ്വദേശിയായ ഇയാളോട് ഹാജരാകാന്‍ കമ്മിഷന് നിര്‍ദേശിച്ചു. അദാലത്തില്‍ 235 കേസുകള്‍ പരിഗണിച്ചു. 79 കേസുകള്‍ തീര്‍പ്പാക്കി. 143 കേസുകള്‍ അടുത്ത അദാലത്തിലേക്കു മാറ്റി. നാലു കേസുകള്‍ കൗണ്‍സലിങ്ങിനും ഒമ്പത് കേസുകള്‍ പൊലീസ് അന്വേഷണത്തിനും വിട്ടു.