ഇതുവരെ വിവാഹമൊന്നും കഴിച്ചിട്ടില്ലെങ്കിലും 83-ാം വയസ്സില്‍ വീണ്ടും അച്ഛനായി വിഖ്യാത ഹോളിവുഡ് നടന് അല്‍പാച്ചിനോ.
29 കാരിയായ കാമുകി നൂര്‍ അല്‍ഫലാ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അല്‍ പച്ചീനോയുടെ നാലാമത്തെ കുഞ്ഞാണിത്. നൂര്‍ അല്ഫലായുമായുള്ള ബന്ധത്തില്‍ ആദ്യത്തേതും.
റോമന്‍ പച്ചീനോ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എണ്‍പത്തിമൂന്നാം വയസ്സില്‍ ഇതിഹാസ താരം വീണ്ടും അച്ഛനാകുന്നുവെന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ജനിക്കാനിരിക്കുന്ന കുഞ്ഞ് തനിക്ക് വളരെ സ്പെഷ്യല്‍ ആണെന്നായിരുന്നു അല്‍ പച്ചീനോയുടെ പ്രതികരണം.
പച്ചീനോയുടെ മൂത്ത മകള്‍ ജൂലി മേരിയ്ക്ക് 33 വയസ്സാണ് പ്രായം. ജാന്‍ ടറന്റാണ് ജൂലി മേരിയുടെ അമ്മ.
മുന്‍ കാമുകിയായ ബെവേര്‍ലി ഡി ആഞ്ചലോയില്‍ 22 വയസ്സുള്ള ആന്റണ്‍, ഒലീവിയ എന്ന ഇരട്ടക്കുട്ടികളുമുണ്ട്.