പ്രമുഖ പൊട്ടറ്റോ ചിപ്സ് ബ്രാന്ഡായ ലെയ്സില് ചിപ്പ്സിന്റെ അളവു കുറച്ച് കാറ്റ് മാത്രമായതിനെതിരെ നടപടി.
പാക്കറ്റില് കാണിച്ച അളവിനേക്കാള് കുറഞ്ഞ അളവ് കണ്ടെത്തിയതിനേത്തുടര്ന്ന് ലെയ്സ് ബ്രാന്ഡിന്റെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പിഴ ചുമത്തി.
85,000 രൂപയാണ് പിഴ തൃശൂര് ലീഗല് മെട്രോളജി പിഴ ഈടാക്കിയത്. തൃശൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സെന്റര് ഫോര് പ്രൊട്ടക്ഷന് ഓഫ് സോഷ്യല് ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി.
115 ഗ്രാം തൂക്കം അവകാശപ്പെടുന്ന മൂന്ന് പാക്കറ്റുകളില് 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില് പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില് തൃശൂര് കാഞ്ഞാണിയിലെ സഹകരണ സംഘ സൂപ്പര് മാര്ക്കറ്റില് നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് കണ്ടെത്തി.
മുമ്പും ലെയ്സിനെപ്പറ്റി ഇത്തരത്തിലുള്ള ആക്ഷേപങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ലെയ്സ് പരിശോധനയ്ക്ക് വിധേയമാക്കിയത്.