പ്രിയങ്കാ ചോപ്രയ്ക്ക് എട്ടു കോടിയുടെ കാർ സമ്മാനമായി നൽകി ഭർത്താവ് നിക്ക് ജൊനാസ്. ഷോണാലി ബോസ് സംവിധാനം ചെയ്യുന്ന ദ് സ്കൈ ഈസ് പിങ്ക് എന്ന സിനിമയുടെ ചിത്രീകരണത്തിനു ശേഷം മടങ്ങിയെത്തിയപ്പോഴാണ് നിക്ക് ജൊനാസ് ആഡംബര കാറായ മെഴ്സിഡസ് മെയ്ബാക്ക് കാർ സമ്മാനമായി നൽകിയത്.
ലോകത്തിലെ ഏറ്റവും ആഡംബര പൂർണമായ കാറുകളുടെ പട്ടികയിലാണ് മെഴ്സിഡസ് മെയ്ബാക്ക് കാറിന്റെ സ്ഥാനം. നിക്ക് കാർ സമ്മാനമായി നൽകിയത് കാര്യം പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കൂടിയാണ് ആരാധകരുമായി പങ്കുവച്ചത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം പ്രിയങ്ക അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ദ് സ്കൈ ഈസ് പിങ്ക്.