ഭിക്ഷക്കാരന് സംഭാവനയായി ക്ഷേത്രത്തിന് നല്‍കിയത് എട്ട് ലക്ഷം രൂപ. ആന്ധ്രപ്രദേശിലെ വിജയവാഡയിലുള്ള ക്ഷേത്രങ്ങളില്‍ ഭക്ഷയെടുക്കുന്ന യാഡി റെഡ്ഡി എന്നയാളാണ് ഇത്രെയും വലിയ തുക സായി ബാബ ക്ഷേത്രത്തിന് സംഭാവനായായി നല്‍കിയത്. ഇയാള്‍ക്ക് 73 വയസുണ്ട്.
നല്‍പ്പത് വര്‍ഷം റിക്ഷ വലിക്കുന്ന ജോലിയാണ് ഞാന്‍ ചെയ്തത്. സായി ബാബ ക്ഷേത്രത്തിന് ആദ്യം ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ആരോഗ്യം നശിച്ചതോടെ പണത്തിന്റെ ആവശ്യമില്ലെന് തോന്നി. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ പണം ക്ഷേത്രത്തിന് നല്കുവാന് തീരുമാനിച്ചത്.
ക്ഷേത്രത്തിന് പണം നല്കിയപ്പോള് മുതല്‍ തന്റെ സമ്പാദ്യം വര്‍ദ്ധിക്കുകയാണെന്നാണ് റെഡ്ഡി പറയുന്നത്. ആളുകള്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങി.
എന്റെ വരുമാനം ഇരട്ടി വര്‍ദ്ധിക്കുകയാണ്. എന്റെ എല്ലാ സമ്പാദ്യവും നല്‍കാമെന്ന് ദൈവത്തിന് ഞാന്‍ വാക്ക് നല്‍കിയിട്ടുണ്ട്. ററഡ്ഡി വ്യക്തമാക്കുന്നു.
അദ്ദേഹം നല്കിയ പണം കൊണ്ട് ക്ഷേത്രത്തില്‍ ഗോശാല നിര്‍മിക്കാനാണ് അധികൃതരുടെ പദ്ധതി. ആരോടും തങ്ങള്‍ സംഭാവന നല്കുവാന് ആവശ്യപ്പെട്ടിട്ടില്ലെന്നും പണം ആളുകള്‍ സ്വമേധയ നല്‍കുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.