ബംഗളൂരു: മലേഷ്യയിലെ പെട്രോണാസ് ഇരട്ടഗോപുരം കാണാൻ ഇനി ബംഗളൂരുവിലെത്തിയാൽ മതി. കോട്ടൻപേട്ടിലെ ബിന്നി ബിൽ ഗ്രൗണ്ടിൽ പെട്രോണാസ് ഗോപുരത്തിന്റെ മാതൃക സന്ദർശകർക്കായി തുറന്നുനല്‍കി. എൻജിനിയറായ പീറ്റർ രൂപകല്പന ചെയ്ത ഗോപുരമാതൃകയ്ക്ക് 90 അടി ഉയരവും 40 അടി വീതിയുമുണ്ട്.
നാല്പതു പേരടങ്ങുന്ന സംഘം ഒരുമാസമെടുത്താണ് ഗോപുരമൊരുക്കിയത്. 50 ടൺ ഉരുക്ക് ഇതിനായി വേണ്ടിവന്നു. എൽഇഡി വെളിച്ചത്തിൽ തിളങ്ങുന്ന ഗോപുരമാതൃക കാണാൻ ദിവസേന നൂറുകണക്കിന് സന്ദർശകരാണ് എത്തുന്നത്.