ഒന്‍പതിനായിരം വർഷം മുന്‍പ് ജീവിച്ചിരുന്ന കൗമാരക്കാരിയുടെ മുഖം ശാസ്ത്രജ്ഞർ പുനർനിർമിച്ചു. ഗ്രീസിലെ ഏഥൻസിലാണ് സംഭവം. ബിസി 7,000 കാലഘട്ടത്തിൽ ജീവിച്ചിരുന്ന പെണ്‍കുട്ടിയുടെ ഫോസിലുകൾ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ പുനർനിർമാണം നടത്തിയത്. “ഡൗണ്‍’ എന്നു പേരിട്ടിരിക്കുന്ന പെണ്‍കുട്ടി 15 – 18 വയസ് പ്രായമുള്ളപ്പോൾ മരിച്ചതാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഡൗണിന്റെ മുഖം കണ്ടവരെല്ലാം ഇവൾക്കെന്താ ഇത്ര ദേഷ്യം എന്നുള്ള രസകരമായ സംശയം സമൂഹമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണ്. എന്നാൽ, മുഖപുനർനിർമാണത്തിനു നേതൃത്വം കൊടുത്ത മനോലിസ് പാപ്പഗ്രിക്കോറാകിസ് അക്കാര്യത്തിന് പറഞ്ഞ മറുപടിയും രസകരമായിരുന്നു… ദേഷ്യമില്ലാതിരിക്കുക എന്നത് അക്കാലത്ത് അവൾക്ക് ഏറെ പ്രയാസമായിരുന്നുവത്രേ… മാരകമായ വിളർച്ച, അസ്ഥിരോഗങ്ങൾ തുടങ്ങിയവയാണ് ഡൗണിന്റെ മരണകാരണമെന്നാണ് നിഗമനം.