മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അരക്കോടിയിലധികം രൂപ വരുന്ന സ്വർണം പിടികൂടി. കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിൽ നിന്നാണ് 52 ലക്ഷം വരുന്ന 932 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.
ഇന്നു പുലർച്ചെ ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ വന്നതായിരുന്നു കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്ക്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ ചെക്കിംഗ് ഇൻ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
വേസ്റ്റ് രൂപത്തിലുളള സ്വർണം നാല് ഗുളിക മാതൃകയിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചതായി കണ്ടെത്തി.
പേസ്റ്റ് രൂപത്തിലുള്ള 1016 ഗ്രാം ഭാരമുള്ള ക്യാപ്സ്യൂളുകളാണ് പുറത്തെടുത്തത്.
ഇത് വേർതിരിച്ചെടുത്തപ്പോൾ 932 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 52 ലക്ഷം രൂപ വരും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, സൂപ്രണ്ടുമാരായ അസീബ്, കെ. ജിനേഷ്, ഇൻസ്പെക്ടർമാരായ സന്ദീപ് കുമാർ, സുരീന്ദർ ജൻജിദ്, കെ.ആർ. നിഖിൽ, ഹെഡ് ഹവിൽദാർ വത്സല, ലിനിഷ്, പ്രീഷ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.