തൊ​ണ്ണൂ​റ്റി​മൂ​ന്നാം വ​യ​സി​ലും ട്ര​ക്ക് ഡ്രൈ​വ​ർ ലൈ​സ​ൻ​സ് നേ​ടി​യ ജ​ർ​മ​ൻ​കാ​ര​ൻ അ​ത്ഭു​ത​മാ​വു​ന്നു

ബ​ർ​ലി​ൻ: തൊ​ണ്ണൂ​റ്റി മൂ​ന്നാം വ​യ​സി​ലും ട്ര​ക്കി​ന്‍റെ വ​ള​യം പി​ടി​യ്ക്കു​ന്ന കാ​ൾ​ഷാ​ബ്ഹൂ​സ​ർ എ​ന്ന ജ​ർ​മ​ൻ​കാ​ര​ൻ ഡ്രൈ​വിം​ഗ് ലോ​ക​ത്തി​നു​ത​ന്നെ അ​തി​ശ​യ​മാ​കു​ന്നു. ത​ന്‍റെ പ്ര​ഫ​ഷ​ണ​ൽ ജീ​വി​ത​ത്തി​ൽ 7.3 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യ ഈ ​വ​ന്ദ്യ​വ​യോ​ധി​ക​ന് അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹെ​വി ഡ്യൂ​ട്ടി ഗ്രൈ​വിം​ഗ് ലൈ​സ​ൻ​സ് നീ​ട്ടി​ക്കൊ​ടു​ത്തു.

ജ​ർ​മ​നി​യി​ലെ വെ​സ്റ്റ്ഫാ​ളി​യ സം​സ്ഥാ​ന​ത്തി​ലെ വാ​റ​ൻ​ഡോ​ർ​ഫ് ഗ​ത​ഗാ​ത​കാ​ര്യാ​ല​യ ഓ​ഫീ​സാ​ണ് കാ​ൾ ഷാ​ബ് ഹൂ​സ​റി​ന് ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി​യ​ത്. അ​താ​വ​ട്ടെ അ​ദ്ദേ​ഹം അ​ഭി​മാ​ന​ത്തോ​ടെ ലോ​ക​ത്തെ കാ​ണി​ക്കു​ക​യും ചെ​യ്തു.

പു​തു​ക്കി ന​ൽ​ക​ലി​നു മു​ന്പു​ള്ള കാ​ളി​ന്‍റെ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ന്ധ​ഡോ​ക്ട​ർ​മാ​ർ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല​ന്ധ എ​ന്ന റി​പ്പോ​ർ​ട്ട് അ​ധി​കാ​രി​ക​ളു​ടെ മു​ന്പി​ൽ വ​ച്ച​പ്പോ​ൾ അ​വ​രും അ​ത്ഭു​ത​ത്തോ​ടെ​യാ​ണ് കാ​ളി​നെ നോ​ക്കി​ക്ക​ണ്ട​ത്. ലൈ​സ​ൻ​സ് പു​തു​ക്ക​ലി​നു മു​ന്പു​ള്ള പ​രി​ശീ​ല​ന​മെ​ല്ലാം ത​ന്നെ സം​ശ​യ​ലേ​ശ​മെ​ന്യേ തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ അ​ദ്ദേ​ഹം യോ​ഗ്യ​നാ​ണെ​ന്നാ​ണ് അ​ധി​കാ​രി​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്.

മ​ക​ളു​ടെ സ്പെ​ഡീ​ഷ​ൻ ക​ന്പ​നി​യി​ൽ സ​ഹാ​യി​യാ​യി ജോ​ലി ചെ​യ്യു​ന്ന കാ​ൾ 40 ട​ണ്‍ ഹെ​വി ഡ്യൂ​ട്ടി വാ​ഹ​ന​ത്തി​ന്‍റെ സ്റ്റി​യ​റിം​ഗി​നു പി​ന്നി​ൽ അ​ദ്ദേ​ഹം സ്വ​ത​ന്ത്ര​നാ​ണ്. 98 വ​യ​സു​വ​രെ ട്ര​ക്ക് ഓ​ടി​ക്കാ​നാ​ണ് കാ​ളി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. 1951 ൽ ​നേ​ടി​യ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് കാ​ൾ മൂ​ന്നു ക്ലാ​സി​ലാ​ണ് ( മോ​ട്ടോ​ർ സൈ​ക്കി​ൾ, കാ​ർ, ട്ര​ക്ക്) ലൈ​സ​ൻ​സ് എ​ടു​ത്ത​ത്.

അ​ദ്ദേ​ഹം 28ാം വ​യ​സി​ൽ ഒ​രു ച​ര​ക്ക് കൈ​മാ​റ്റ​ക്കാ​ര​ന്‍റെ(​സ്പെ​ഡീ​ഷ​ൻ) ഡ്രൈ​വ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 65ാം വ​യ​സി​ൽ കാ​ൾ ഷാ​ബ്ഹൂ​സ​ർ വി​ര​മി​ച്ചു, അ​താ​യ​ത് 28 വ​ർ​ഷം മു​ന്പ്. എ​ങ്കി​ലും പെ​ൻ​ഷ​ന​ർ ജീ​വി​തം മാ​റ്റി​വ​ച്ചു വീ​ണ്ടും ഡ്രൈ​വ​റാ​യി. ഇ​പ്പോ​ൾ നി​കു​തി ര​ഹി​ത മി​നി ജോ​ലി​ചെ​യ്യു​ന്നു.​

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Related posts