സിനിമയിലെ പ്രണയം അവര്‍ ജീവിതത്തിലും ആവര്‍ത്തിച്ചുവോ ? 96ല്‍ റാമിന്റെയും ജാനുവിന്റെയും കൗമാരക്കാലം അവതരിപ്പിച്ച താരങ്ങള്‍ തമ്മില്‍ കടുത്ത പ്രണയമെന്ന് വാര്‍ത്ത…

പ്രണയത്തിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ് വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 96. ചിത്രം കേരളത്തിലും വമ്പന്‍ഹിറ്റാണ്. റാമിന്റെയും ജാനുവിന്റെയും ബാല്യകാല പ്രണയവും സൗഹൃദവും അതിമനോഹരമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടവര്‍ കണ്ടവര്‍ പറയുന്നു.


ചിത്രം പോലെ തന്നെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. റാമിന്റെയും ജാനുവിന്റെയും കൗമാരക്കാലം അവതരിപ്പിച്ച താരങ്ങള്‍ക്കും ആരാധകരേറുകയാണ്. നവാഗതരായ ആദിത്യയും ഗൗരിയുമാണ് ചിത്രത്തില്‍ കുട്ടി റാമും ജാനുവുമായി എത്തിയത്. സ്‌കൂള്‍ സൗഹൃദവും പ്രണയവും അതിമനോഹരമായാണ് ഇരുവരും അവതരിപ്പിച്ചത്.എന്നാല്‍ ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ ഇവര്‍ ജീവിതത്തിലും പ്രണയജോഡികളാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

ഇതോടെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആദിത്യയും ഗൗരിയും. തങ്ങള്‍ ഉറ്റസുഹൃത്തുക്കള്‍ മാത്രമാണെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇരുവരും സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. അഭിനേതാക്കള്‍ക്കും വ്യക്തിജീവിതം ഉണ്ടെന്നു മനസ്സിലാക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഇരുവരും അഭ്യര്‍ഥിച്ചു. എന്തായാലും സമീപകാലത്ത് പ്രേക്ഷകര്‍ ഇത്രയധികം നെഞ്ചേറ്റിയ മറ്റൊരു പ്രണയചിത്രമുണ്ടാവില്ലെന്നാണ് തീയറ്ററുകളിലെ തിരക്ക് സൂചിപ്പിക്കുന്നത്.

Related posts