ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും! കുടിപ്പിച്ചു കിടത്താന്‍ ഫേസ്ബുക്ക് പേജ്; മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 17 ലക്ഷം അംഗങ്ങള്‍; നടപടിയെടുക്കാന്‍ എക്‌സൈസ് വകുപ്പ്

റെ​നീ​ഷ് മാ​ത്യു

ക​ണ്ണൂ​ർ: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മ​ദ്യ​പാ​ന​ത്തി​നും മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന ജി​എ​ൻ​പി​സി (ഗ്ലാ​സി​ലെ നു​ര​യും പ്ലേ​റ്റി​ലെ ക​റി​യും) എ​ന്ന ഫെ​യ്സ്ബു​ക്ക് പേ​ജി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​ക്സൈ​സ് വ​കു​പ്പ്.

ജി​എ​ൻ​പി​സി ഫെ​യ്സ്ബു​ക്ക് പേ​ജ് ല​ഹ​രി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി​യ​താ​യി എ​ക്സൈ​സ് ക​മ്മീ​ഷ്ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഗ്രൂ​പ്പി​ൽ വ​രു​ന്ന പോ​സ്റ്റു​ക​ളി​ൽ എ​ക്സൈ​സ് വ​കു​പ്പ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി.

മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ലാ​യെ​ന്നും എ​ന്നാ​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യു​ള്ള മ​ദ്യ​പാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ഗ്രൂ​പ്പി​ന്‍റെ ആ​പ്ത​വാ​ക്യം. മ​ദ്യ​പാ​നം വ്യാ​പ​ക​മാ​യ രീ​തി​യി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ജി​എ​ൻ​പി​സി ചെ​യ്യു​ന്ന​തെ​ന്നാ​ണ്

മ​ദ്യ​നി​രോ​ധ​ന​സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​ത്. മ​ദ്യ​ക​ച്ച​വ​ട​ക്കാ​രു​ടെ വ്യാ​പ​ക​മാ​യ പി​ന്തു​ണ​യും ഗ്രൂ​പ്പി​നു​ണ്ടെ​ന്ന് അ​വ​ർ ആ​രോ​പി​ക്കു​ന്നു. ഫെ​യ്സ്ബു​ക്ക് പേ​ജി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കും മ​ദ്യ​നി​രോ​ധ​ന​സം​ഘ​ട​ന​ക​ൾ ഒ​രു​ങ്ങു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്ത് ല​ഹ​രി​ക്കെ​തി​രേ വ്യാ​പ​ക​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ന്നു വ​രു​ന്ന​തി​നി​ട​യാ​ണ് എ​ങ്ങ​നെ മ​ദ്യ​പി​ക്ക​ണം, മ​ദ്യ​ത്തി​ന്‍റെ കൂ​ടെ വേ​ണ്ട ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്തെ​ല്ലാം, പു​തി​യ ബ്രാ​ൻ​ഡു​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലും ജി​എ​ൻ​പി​സി​യി​ൽ അം​ഗ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ന്ന​ത്.

2017 മേ​യ് ഒ​ന്നി​ന് തു​ട​ങ്ങി​യ ഗ്രൂ​പ്പി​ല്‍ 17 ല​ക്ഷം അം​ഗ​ങ്ങ​ൾ ഗ്രൂ​പ്പി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ബ്ലോ​ഗ​റു​മാ​യ ടി.​എ​ല്‍ അ​ജി​ത്ത്കു​മാ​റാ​ണ് ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​ൻ.

കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്രൂ​പ്പും ഇ​ന്ത്യ​യി​ലെ ആ​റാ​മ​ത്തെ ഗ്രൂ​പ്പും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സീ​ക്ര​ട്ട് ഗ്രൂ​പ്പു​മാ​ണ് ജി​എ​ൻ​പി​സി​യെ​ന്ന് അ​ജി​ത്ത് കു​മാ​ർ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ജി​എ​ൻ​പി​സി സ്വ​ന്ത​മാ​യി ലോ​ഗോ​യും ഇ​റ​ക്കി​യി​ട്ടു​ണ്ട്. ജി​എ​ൻ​പി​സി​യി​ൽ മെ​ന്പ​ർ ആ​യാ​ൽ ചി​ല ബാ​റു​ക​ളി​ൽ 10 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ടും ന​ല്കി വ​രു​ന്നു​ണ്ട്.

23 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ മാ​ത്ര​മേ ഗ്രൂ​പ്പി​ൽ ആ​ഡ് ചെ​യ്യാ​മെ​ന്നു​ള്ളൂ​വെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണു ഗ്രൂ​പ്പി​ൽ ഭൂ​രി​ഭാ​ഗ​വും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ജീ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍ ഇ​പ്പോ​ള്‍ ജി​എ​ന്‍​പി​സി​യി​ല്‍ അം​ഗ​ങ്ങ​ളാ​ണ്.

കേ​ര​ള​ത്തി​ലെ ക​ള​ളു​ഷാ​പ്പി​ലെ വി​ശേ​ഷ​ങ്ങ​ള്‍ മു​ത​ല്‍ അ​മേ​രി​ക്ക​യി​ലേ​യും യൂ​റോ​പ്പി​ലേ​യും വ​ന്‍​കി​ട മ​ദ്യ​ശാ​ല​ക​ളി​ലെ വി​ശേ​ഷ​ങ്ങ​ളും ഗ​ള്‍​ഫ് നാ​ടു​ക​ളി​ലെ കു​ടു​സു മു​റി​ക​ളി​ലെ മ​ദ്യ​പാ​ന ആ​ഘോ​ഷ​ങ്ങ​ളു​മെ​ല്ലാം ജി​എ​ന്‍​പി​സി​യി​ല്‍ ഷെ​യ​ര്‍ ചെ​യ്യ​പ്പെ​ടു​ന്നു. ഗ്രൂ​പ്പി​ൽ അം​ഗ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ന്ന പോ​സ്റ്റു​ക​ൾ അ​ഡ്മി​ന്‍റെ അം​ഗീ​കാ​രം ചെ​യ്താ​ൽ മാ​ത്ര​മേ പോ​സ്റ്റാ​വു​ക​യു​ള്ളൂ.

Related posts