തിരുവനന്തപുരം: വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ജിവി രാജ സ്പോര്‍ട്സ് സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലംമാറ്റി. പ്രിൻസിപ്പൽ സി.എസ്. പ്രദീപിനെ കണ്ണൂർ സ്പോർട്സ് ഡിവിഷനിലേക്കാണ് സ്ഥലംമാറ്റിയത്.
സ്പോര്‍ട്സ് ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച 60 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും മാതാപിതാക്കളെ വിവരമറിയിക്കുകയോ ആശുപത്രിയിലേക്കു മാറ്റുകയോ ചെയ്യാതെ ഡോക്ടറെ ഹോസ്റ്റലില്‍ കൊണ്ടുവന്നു പരിശോധിപ്പിക്കുകയായിരുന്നു.
ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്നും കുട്ടികൾക്കുണ്ടായ വിഷബാധ പുറത്തറിയാതിരിക്കാന്‍ വിദ്യാർഥികളെ പൂട്ടിയിട്ടെന്ന് പരാതിയുയർന്നിരുന്നു. തുടർന്ന് പോലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റിയത്. സ്കൂളിലെ കുട്ടികൾക്കുള്ള ഭക്ഷണത്തിൽ കുട്ടികളെ കൊണ്ട് തന്നെ പ്രിൻസിപ്പൽ മായം കലർത്തുന്നെന്ന സംശയവും സ്പെഷൽ ബ്രാഞ്ച് പ്രകടിപ്പിച്ചിരുന്നു.
ഭക്ഷ്യവിഷബാധയുണ്ടായ ശേഷം 15 ഹോസ്റ്റൽ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു.