സൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് ഫോണുകള്‍; കാമുകന്മാരുമായി മണിക്കൂറുകള്‍ നീണ്ട ഫോണ്‍സംഭാഷണം; പിണറായി കൂട്ടക്കൊലയിലെ പ്രതി സൗമ്യയുടെ ഫോണ്‍ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്; കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും…

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ ഫോണ്‍കോള്‍ വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് പരിശോധിക്കുന്ന പോലീസിന് ലഭിച്ചു കൊണ്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് സൂചന. തന്റെ വഴിവിട്ട ജീവിതത്തിനു തടസമാകാതിരിക്കാന്‍ മാതാപിതാക്കളെയും മകളെയും ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണു സൗമ്യ അറസ്റ്റിലായത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സൗമ്യക്ക് പുറമെ മറ്റാര്‍ക്കെങ്കിലും കൂട്ടക്കൊലപാതകങ്ങളില്‍ പങ്കുണ്ടോയെന്നു വ്യക്തമാകണമെങ്കില്‍ പെന്‍ഡ്രൈവിന്റെ പരിശോധന പൂര്‍ത്തിയാകണം.

സൗമ്യയുടെ അഞ്ചു ഫോണുകളില്‍ നിന്നുള്ള വിശദവിവരങ്ങളടങ്ങിയ പെന്‍ഡ്രൈവാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിച്ചത്. കണ്ണൂര്‍ സൈബര്‍സെല്ലിലെ വിദഗ്ധരുടെ സഹായത്തോടയാണ് പരിശോധന നടത്തുന്നത്.പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (എട്ട്) എന്നിവരുടെ കൊലപാതകത്തിലെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സൗമ്യയുടെ ഫോണുകളില്‍നിന്നു ശേഖരിച്ച സംഭാഷണങ്ങളും വോയ്സ് മെസേജുകളും ടെക്സ്റ്റ് മെസേജുകളും ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കുന്നത്.

ഫോണില്‍നിന്നു മായിച്ചു കളഞ്ഞത് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഒരുമാസത്തെ ശ്രമത്തിലൂടെ ഫോറന്‍സിക് സംഘം കണ്ടെടുത്തെങ്കിലും അവ പൂര്‍ണമായും തുറന്ന് പരിശോധിക്കാന്‍ അന്വേഷണസംഘത്തിനു സാധിക്കാതെ വന്നതിനാലാണു സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. അഞ്ചിലധികം കാമുകന്മാരുമായി മണിക്കൂറുകള്‍ നീണ്ട സംഭാഷണം നടത്തിയതിന്റെ തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സൗമ്യയുടെ കാമുകന്മാരില്‍ ചിലരും പ്രതികളായേക്കുമെന്നാണ് സൂചന. കൊലപാതകത്തിന് ആരുടെയും പ്രേരണയില്ലെന്നാണ് സൗമ്യ മൊഴി നല്‍കിയിരിക്കുന്നതെങ്കിലും കൊലപാതകത്തിന്റെ അടുത്ത ദിവസങ്ങളില്‍ കാമുകന്മാരുമായി സംസാരിച്ചത് കേസില്‍ നിര്‍ണായകമാവും. കാമുകന്മാരെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതി ചേര്‍ക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.

Related posts