കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീട്ടമ്മയുടെ വയറ്റിൽനിന്ന് 12 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു

ഗാ​ന്ധി​ന​ഗ​ർ: വീ​ട്ട​മ്മ​യു​ടെ വ​യ​റ്റി​ൽ നി​ന്ന് പ​ന്ത്ര​ണ്ട​ര കി​ലോ​ഗ്രാം ഭാ​ര​മു​ള്ള മാം​സ​പി​ണ്ഡം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജ​ന​റ​ൽ സ​ർ​ജ​റി യൂ​ണി​റ്റ് നാ​ലി​ലാ​ണു ശ​സ്ത്ര​ക്രീ​യ ന​ട​ത്തി​യ​ത്. കി​ട​ങ്ങ​റ സ്വ​ദേ​ശി മി​നി (42) യു​ടെ വ​യ​റ്റി​ൽ നി​ന്നാ​ണ് പ​ന്ത്ര​ണ്ട​ര കി​ലോ​ഗ്രാം ഭാ​ര​മു​ള്ള മു​ഴ നീ​ക്കം ചെ​യ്ത​ത്.

ഒ​ന്ന​ര വ​ർ​ഷ​മാ​യി വ​യ​റു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​കളിൽ ചി​കി​ത്സി​ച്ചെ​ങ്കി​ലും കു​റ​വു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ആ​യു​ർ​വേ​ദ ചി​കി​ത്സ ന​ട​ത്തി. വ​യ​റി​നു​ള്ളി​ൽ കൊ​ഴു​പ്പാ​ണെ​ന്നും അ​ത് ഉ​രു​ക്കി​ക്ക​ള​യാ​മെ​ന്നു​മു​ള്ള ധാ​ര​ണ​യി​ൽ ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഒ​ന്ന​ര മാ​സം മു​ന്പാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഒ​രു പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള​തും അ​പൂ​ർ​വ​മാ​യി കാ​ണ​പ്പെ​ടു​ന്ന​തു​മാ​യ ലൈ​പ്പോ ഡാ​ർ​ക്കോ​മ എ​ന്ന രോ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. വ​ള​രെ നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​തി​നാ​ൽ ശ​സ്ത്ര​ക്രി​യ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ കാ​രു​ണ്യ പ​ദ്ധ​തി പ്ര​കാ​രം ഒ​ന്ന​ര ല​ക്ഷം രൂപ അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ജൂ​ണ്‍ ഒ​ന്പ​തി​നാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം വീ​ട്ടി​ൽ പോ​യ മി​നി ര​ണ്ടു ത​വ​ണ തു​ട​ർ ചി​കി​ത്സ​ക്കാ​യി ഒ​പി വി​ഭാ​ഗ​ത്തി​ൽ എ​ത്തി. ഇ​വ​രു​ടെ വ​യ​റ്റി​നു​ള്ളി​ൽ വെ​റും എ​ട്ടു ശ​ത​മാ​നം അ​ർ​ബു​ദം മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്നും അ​ത് റേ​ഡി​യേ​ഷ​നി​ലൂ​ടെ പൂ​ർ​ണ​മാ​യി മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

ജ​ന​റ​ൽ സ​ർ​ജ​റി യൂ​ണി​റ്റ് ചീ​ഫ് ഡോ. ​എ​സ്. സു​നി​ൽ, ഡോ. ​ആ​ർ.​പി.​ര​ഞ്ചി​ൻ, ഡോ. ​അ​രു​ണ്‍ ശ്രീ​നി​വാ​സ്, ഡോ. ​ഡെ​ഞ്ചു ഫോം, ​അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ, ഡോ.​മു​ര​ളി കൃ​ഷ്ണ, ഡോ.​തോ​മ​സ്, ഡോ.​പ​ത്മ, എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts