മെ​മു സ​ർ​വീ​സ് ക​ട​ലാ​സി​ൽ ത​ന്നെ ; മ​ല​ബാ​റി​ലെ ട്രെ​യി​ൻ യാ​ത്രാ ദു​രി​തം തീ​രു​ന്നി​ല്ല

കോ​ഴി​ക്കോ​ട്: മ​ല​ബാ​റു​കാ​രു​ടെ ട്രെ​യി​ൻ യാ​ത്രാ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല. തി​ര​ക്കേ​റി​യ സ​മ​യ​ത്ത് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യാ​ൻ ജ​ന​ങ്ങ​ൾ ന​ര​ഗി​ക്കു​ന്പോ​ഴും പ​റ​ഞ്ഞ വാ​ദ്ഗാ​നം റെ​യി​ൽ​വേ ന​ട​പ്പാ​ക്കു​ന്നി​ല്ല. യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​രം ആ​വ​ശ്യ​പ്ര​കാ​രം ദു​രി​ത​യാ​ത്ര​യ്ക്ക് പ​രി​ഹാ​രം കാ​ണാ​നാ​യി പാ​ത​യി​ൽ മെ​മു സ​ർ​വീ​സ് ആ​രം​ഭി​ക്കാ​മെ​ന്ന റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം ഇ​ന്നും ക​ട​ലാ​സി​ൽ ത​ന്നെ​യാ​ണ്. മൂ​ന്ന് വ​ർ​ഷം മു​ന്പാ​ണ് മ​ല​ബാ​റി​ൽ കോ​ഴി​ക്കോ​ട് വ​ഴി ക​ണ്ണൂ​രി​ലേ​ക്ക് മെ​മു സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ കേ​ന്ദ്രം അ​നു​മ​തി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ അ​നു​മ​തി ല​ഭി​ച്ച​ത​ല്ലാ​തെ നാ​ളി​തു​വ​രെ കോ​ഴി​ക്കോ​ട്ടേ​ക്ക് മെ​മു കു​തി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടി​ല്ല. മെ​മു റേ​ക്ക് (മെ​മു കോ​ച്ചു​ക​ൾ) പാ​ല​ക്കാ​ട് ഡി​വി​ഷ​ന് ല​ഭി​ക്കാ​ത്ത​താ​ണ് മ​ല​ബാ​റി​ൽ മെ​മു സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ ത​ട​സ​മാ​യി നി​ൽ​കു​ന്ന​ത്. നി​ല​വി​ൽ 4 റേ​ക്കു​ക​ളാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​ന് കീ​ഴി​ൽ മെ​മു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​തി​ന് പു​റ​മെ ചു​രു​ങ്ങി​യ​ത് ര​ണ്ട് റേ​ക്കെ​ങ്കി​ലും ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മ​ല​ബാ​റി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഇ​തി​നാ​യി മൂ​ന്ന് വ​ര്‍​ഷം മു​ന്പ് ത​ന്നെ അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ക​യാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ.

റെ​യി​ല്‍​വേ ബോ​ര്‍​ഡാ​ണ് ഓ​രോ ഡി​വി​ഷ​നു​ക​ള്‍​ക്കും റേ​ക്ക് അ​നു​വ​ദി​ക്കു​ക. മ​ല​ബാ​റി​ൽ പീ​ക്ക് അ​വ​റി​ൽ ആ​ണ് യാ​ത്ര ദു​രി​തം കൂ​ടു​ത​ലു​മാ​യി അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യ​ത്. പീ​ക്ക് അ​വ​റി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ മ​ല​ബാ​റി​ൽ മെ​മു അ​നു​വ​ദി​ക്കു​ന്ന​തി​നേ​ക്കാ​ൾ ആ​വ​ശ്യം മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ മു​ഴു​വ​ൻ സ​മ​യ​വും മെ​മു സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണെ​ന്ന ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ലും ഇ​വി​ടെ റേ​ക്ക് അ​നു​വ​ദി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്.

നേ​ര​ത്തെ സോ​ണ​ല്‍ മാ​നേ​ജ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ കോ​ഴി​ക്കോ​ട്ടെ​ത്തി പാ​ത പ​രി​ശോ​ധ​ന​യും പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​ന്‍ മെ​മു സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. മെ​മു സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ മ​ല​ബാ​റി​ലെ യാ​ത്ര ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വു​മ​ന്നാ​ണ് യാ​ത്ര​ക്കാ​രും വി​ല​യി​രു​ത്തു​ന്ന​ത്. ഹ്ര​സ്വ ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്കും ദീ​ര്‍​ഘ ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്കും ഒ​രു പോ​ലെ ആ​ശ്ര​യി​ക്കാ​വു​ന്ന​താ​ണ് മെ​മു സ​ര്‍​വീ​സ്.

അ​തേ​സ​മ​യം ര​ണ്ടു റേ​ക്കു​ക​ൾ പാ​ല​ക്കാ​ട്ട് മെ​മു ഷെ​ഡി​ന്‍റെ പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ പി​ആ​ർ​ഒ എം.​കെ. ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. ഷെ​ഡി​ന്‍റെ പ​ണി തീ​രു​ന്ന​തോ​ടെ പാ​ല​ക്കാ​ട് ഡി​വ​ഷ​ന് കൂ​ടു​ത​ൽ റേ​ക്കു​ക​ൾ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടേ​ക്ക് ര​ണ്ടു റേ​ക്കു​ക​ൾ ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts