ഹരിപ്പാട്: കാർത്തികപള്ളിയിൽ അധ്യാപക ദന്പതികളുടെ വീട്ടിലെ മോഷണത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. കാർത്തികപ്പള്ളി വെട്ടുവേനി അന്പഴവേലിൽ അധ്യാപകരായ ജോസഫ് എലിസബത്ത് ദന്പതികളുടെ വീട്ടിൽ നിന്ന് ഏഴുപവൻ സ്വർണവും 65,000 രൂപയും മോഷണം പോയ കേസിൽ ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടർ ടി. മനോജ് എസ്ഐ കെ.വി.ആനന്ദബാബു എന്നിവരുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചത്.
ഇതിന്റെ ഭാഗമായി വീടിന്റെയും പരിസരത്തെയും സിസിടി വി ദൃശ്യങ്ങൾ ശേഖരിച്ചു. സംഭവസമയത്തും അതിനു ശേഷവും അതുവഴി കടന്നു പോയ വാഹനങ്ങളുടെ വിവരങ്ങളും ശേഖരിച്ചു. മോഷണവുമായി പ്രാദേശിക മോഷ്ഠാക്കൽക്ക് ബന്ധുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വീട്ടിലെ സിസിടിവി നിന്നും പ്രതിയെന്നു സംശയിക്കുന്ന ആളുടെ ദൃശ്യം ലഭിച്ചു.
വീട്ടിലെ സിസിടിവി തകർക്കാൻ വടിയുമായി എത്തുന്ന 30 ൽ താഴെ പ്രായമുള്ള യുവാവിന്റെ ചിത്രമാണ് ലഭിച്ചത്്. ഇയാൾ തലയും മുഖവും മറച്ചിരിന്നു. മുഖംമൂടിയും കൈയുറയും ധരിച്ചിട്ടുണ്ടായിരുന്നു. തിളങ്ങുന്ന ഷർട്ടിട്ട്, ഒരു കൈയിൽ ബാഗും ഇയാൾ പിടിച്ചിരുന്നു. ഒരാൾ മാത്രമാണ് മോഷണത്തിന് വീടിനുള്ളിൽ കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാം. ഈ സമയത്ത് കൂടുതൽ പേർ പുറത്തുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
സംഭവ സമയത്ത് ഇതുവഴി കടന്നു പോയ ബൈക്കിനെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ വൈകാതെ പിടികൂടാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.ബൈക്കിലെത്തിയ ഒരാളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പോലീസ് വിഭാഗത്തിലെ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അകത്ത് പട്ടയും കൊളുത്തുമിട്ട് ബലപ്പെടുത്തിയ വാതിലാണ് വളരെ വിദഗ്ദ്ധമായ രീതിയിൽ അനായാസം പൊളിച്ചത്. അതിനാൽ തന്നെ പരിചയ സന്പന്നനായ മോഷ്ടാവാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
ഇതിനിടയിൽ സിസിടിവി ദൃശ്യങ്ങളിലെ രൂപ സാദൃശ്യമുളള സമീപവാസിയായ ഒരാളെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു.ഒന്നര വർഷം മുന്പ് സമീപത്തുള്ള മറ്റൊരു വീടിന്റെ ഓടിളക്കി നടത്തിയ മോഷണക്കേസിലെ പ്രതിയാണിയാൾ.
എന്നാൽ മോഷണം നടന്ന സമയത്ത് ഇയാൾ സ്ഥലത്തില്ലായിരുന്നു എന്നാണ് മൊഴി നല്കികിയിരിക്കുന്നത് ഇതിൽ വ്യക്തത വരുത്തുവാനുള്ള ശ്രമത്തിലാണ് പോലീസ്. കാർത്തികപ്പള്ളിയിലേയും പരിസരപ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങളും സംഭവസമയത്തെ മൊബൈൽ ഫോണ് സംഭാഷണങ്ങളും വിശദ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.