നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുത്തത് മലയാള സിനിമാ ലോകത്ത് വലിയ വിവാദമായിരുന്നു. അംഗങ്ങളോടെല്ലാവരോടും ആലോചിക്കാതെ തീരുമാനമെടുത്തതും അഭിപ്രായം പറഞ്ഞവരെല്ലാം ദിലീപിനെ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചതും മുതിര്‍ന്ന നടീനടന്മാര്‍ പോലും ഇരയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിക്കാത്തതുമെല്ലാം വലിയ വിവാവും ചര്‍ച്ചയുമായിരുന്നു.
പ്രസ്തുത വിഷയത്തില്‍ നയം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന നടിയും സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിത.
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടതിനെ എല്ലാവരും കൊട്ടിഘോഷിച്ചുവെന്നും എന്നാല്‍ ആക്രമണത്തെ അതിജീവിച്ച നടിയെ പോയി കണ്ടത് ആരും പറയുന്നില്ലെന്നുമാണ് ലളിത പറയുന്നത്. ആക്രമണത്തെ അതിജീവിച്ച നടിയെ പോയി കണ്ടതിനെക്കുറിച്ച് ആരും ഒന്നും ചോദിച്ചില്ല, ഞാന്‍ പറഞ്ഞതുമില്ലെന്നും ലളിത കൂട്ടിച്ചേര്‍ത്തു.
രമ്യാ നമ്പീശന്റെ വീട്ടില്‍ വച്ചാണ് നടിയെ പോയി കണ്ടത്. ഒരുപാട് നേരം സംസാരിക്കുകയും ചെയ്തു. അന്ന് അവള്‍ എന്തെല്ലാമോ പറഞ്ഞ് കരഞ്ഞു. സയനോരയും അനുമോളുമൊക്കെ അവിടെ ഉണ്ടായിരുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അവിടെ വന്ന ദിവസം തന്നെയാണ് ഞാനും പോയത്. അന്ന് എന്നോട് അതേക്കുറിച്ച് ആരും ഒന്നും ചോദിച്ചില്ല, ഞാന്‍ പറഞ്ഞുമില്ല.
കെപിഎസി ലളിത പറഞ്ഞു. ‘നടിയെ പോയി കണ്ടതിന് മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ കാണാന്‍ ജയിലില്‍ പോയത്. അത് വലിയ കുറ്റമായി. ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. എന്റെ മനസാക്ഷി പറഞ്ഞ കാര്യമാണ് ഞാന്‍ ചെയ്തത്. ലളിത കൂട്ടിച്ചേര്‍ത്തു.