അഭിമന്യു കൊല; സിപിഎമ്മും പോലീസും രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ൽ ന​ട​ത്തു​ന്നുവെന്നാരോപിച്ച് എ​സ്ഡി​പി​ഐ റാ​ലി; ജനറൽ  സെ​ക്ര​ട്ട​റി​ അ​ട​ക്കം 42 പേരെ അറസ്റ്റു ചെയ്തു

തൃ​ശൂ​ർ: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ന്‍റെ മ​റപി​ടി​ച്ച് സിപിഎമ്മും പോലീസും രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ൽ ന​ട​ത്തു​ന്നുവെന്നാരോപിച്ച് എ​സ്ഡി​പി​ഐ തൃ​ശൂ​രി​ൽ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ നാ​സ​ർ അ​ട​ക്കം 42 പ്ര​വ​ർ​ത്ത​ക​രെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ മ​റ​വി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പോ​ലീസ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു റാ​ലി. ഇ​ന്ന​ലെ വൈ​കീ​ട്ട് 4.30ന് ​കോ​ർ​പ​റേ​ഷ​ൻ ഓഫീസ് പ​രി​സ​ര​ത്തുനി​ന്ന് ആ​രം​ഭി​ച്ച റാ​ലി ന​ഗ​രംചു​റ്റി സ​മാ​പി​ച്ചു.

തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​യോ​ഗം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ൽ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​കെ. ഹു​സൈ​ൻ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷ്റ​ഫ് വ​ട​ക്കൂ​ട്ട്, സു​ബ്ര​ഹ്മ​ണ്യ​ൻ, ട്ര​ഷ​റ​ർ ഷെ​മീ​ർ ബ്രോ​ഡ്വേ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ബി. അ​ബൂ​താ​ഹി​ർ, അ​ക്ബ​ർ എ​ട​ക്ക​ഴി​യൂ​ർ, ക​ബീ​ർ പ​ഴു​ന്നാ​ന, അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂർ എ​ന്നി​വ​ര​ട​ക്കമുള്ളവരെയാണ് അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts