അട്ടപ്പാടി സ്വദേശിയായ  കപ്പൽ ജീവനക്കാരൻ  മ​ലേ​ഷ്യ​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; ഓഗസ്റ്റിൽ നാട്ടിലേക്ക് വരാനിരിക്കേയാണ് അപകടം സംഭവിച്ചത്

അ​ഗ​ളി: അ​ട്ട​പ്പാ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​ലേ​ഷ്യ​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ചെ​മ്മ​ണ്ണൂ​ർ തോ​ട്ടി​ൻ​ക​ര വീ​ട്ടി​ൽ തു​ള​സീ​ധ​ര​ൻ- ര​മ​ണി ദ​ന്പ​തി​ക​ലു​ടെ ഏ​ക​മ​ക​ൻ സ്മ​ഹേ​ഷ് (19) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വ​മെ​ന്നു ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ചു. മ​ലേ​ഷ്യ​യി​ലെ ഷി​പ്പിം​ഗ് ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

മ​ലേ​ഷ്യ സ​റ​വാ​ക് സ്റ്റേ​റ്റി​ൽ സി​ബു സ​രാ​ക് എ​ന്ന് സ്ഥ​ല​ത്തു​നി​ന്നും അ​ഞ്ഞൂ​റു കി​ലോ​മീ​റ്റ​ർ ഉ​ൾ​പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട​ഗ്ഗി​ൽ ക​പ്പ​ൽ കെ​ട്ടി​വ​ലി​യ്ക്കു​ന്പോ​ൾ റോ​പ്പ് പൊ​ട്ടി ത​ല​യി​ൽ വീ​ണാ​ണ് മ​ര​ണ​മെ​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ മ​ല​യാ​ളി ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

അ​ഞ്ചു​മാ​സം മു​ന്പാ​ണ് സ്മ​ഹേ​ഷ് മ​ലേ​ഷ്യ​യി​ലേ​ക്കു ജോ​ലി​യ്ക്കു പോ​യ​ത്. ഓ​ഗ​സ്റ്റി​ൽ വീ​ട്ടി​ൽ വ​രാ​നി​രി​ക്കേ​യാ​ണ് മ​ര​ണം. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​കൂ. സ​ഹോ​ദ​രി: സ്മ​ര​ണി​ക.

Related posts