നിപ്പ പ്രതിരോധം: കേരളത്തിന് അന്താരാഷ്ട്ര അംഗീകാരം, മുഖ്യമന്ത്രി പുരസ്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: നിപ്പ രോഗപ്രതിരോധ പ്രവര്‍ത്തങ്ങളില്‍ കേരളം കൈക്കൊണ്ട ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയും എറ്റു വാങ്ങി.

ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ.റോബർട്ട് ഗെലോയാണ് പുരസ്കാരം സമ്മാനിച്ചത്. സംസ്ഥാനത്തിന് ആരോഗ്യമേഖലയിൽ ലഭിക്കുന്ന വലിയ ബഹുമതിയായാണ് പുരസ്കാരത്തെ കാണുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Related posts