അടൂർ: പതിനേഴുകാരിയെ ആൾ താമസമില്ലാത്ത വീട്ടിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ യുവാവ് അറ സ്റ്റിൽ. കർണാടക കുടക് കോമ്പൂർ സോമർ പേട്ട നമ്പർ 168 ൽ ആരീഫി(25)നെയാണ് അടൂർ സിഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തുണിക്കച്ചവടത്തിന് എത്തിയ ആരീഫിന്റെ സുഹൃത്ത് വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്.
ആരീഫ് പത്തനാപുരത്ത് വാടകയ്ക്ക് താമസിച്ച ശേഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെ പെൺകുട്ടി താമസിക്കുന്ന വീടിന് സമീപം ആൾപ്പാർപ്പില്ലാത്ത വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്.
ഇയാൾ വീട്ടിൽ നിന്നിറങ്ങി വരുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി എട്ടോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്ഐ രതീഷ്, എഎസ്ഐ നജീബ്, ബിജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.