ഹരിപ്പാട്: യൂത്ത് കോണ്ഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടാ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്ക്. പള്ളിപ്പാട് നാലുകെട്ടും കവലയിൽ ഇന്നലെ വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഡിവൈഎഫ്ഐയുടെ കൊടിതോരണങ്ങൾ നശിപ്പിച്ചെന്നും, ഫേസ്ബുക്കിലൂടെ അപകീർത്തിപെടുത്തുന്നെന്നും ആരോപിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അക്രമണം.
പ്രതിഷേധ പ്രകടനം കടന്നു വന്നപ്പോൾ യൂത്ത് കോണ്്രഗ്രസ് പ്രവർത്തകർ എതിർപ്പുമായി രംഗത്ത് എത്തുകയായിരുന്നു. ഇരുകൂട്ടരും പരസ്പരമുള്ള വാക്ക് തർക്കം പിന്നീട് കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. അക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ അശ്വിന് പരിക്കേറ്റു.
ഇയാളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ പ്രേംജിത്ത്, സിജോ, ഷിജോ എന്നിവരെ ഹരിപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിപ്പാട് സർക്കിൾ ഇൻസ്പെക്ടർ റ്റി. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമിടപെട്ടാണ് സംഘർഷത്തിന് അയവുവരുത്തിയത്. .പ്രദേശം ശക്തമായ പോലീസ് കാവലിലാണ്.