ഉപ്പും മുളകും പരമ്പരയിലെ നായിക നിഷാ സാരംഗിനോട് അപമര്യാദയായി പെരുമാറിയ സംവിധയകന് ഉണ്ണികൃഷ്ണന് രണ്ടു ചാനലുകളില്‍ നിന്ന് മോശം പെരുമാറ്റത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടയാള്‍. രണ്ടുവര്‍ഷം മുമ്പ് മറ്റൊരു ചാനലില്‍ തട്ടിയും മുട്ടിയും എന്ന ഹിറ്റ് പരമ്പര ഒരുക്കുന്നതിനിടെയാണ് ഉണ്ണികൃഷ്ണന് മറ്റൊരു നടിയോട് ലൈംഗികപരമായി സംസാരിച്ചത്. നടി ചാനല്‍ മേധാവിയോട് പരാതി പറഞ്ഞതോടെ ഇയാളെ പിരിച്ചുപിട്ടി. പിന്നീടാണ് ഫ്ളവേഴ്സ് ചാനലുമായി കൈകോര്‍ക്കുന്നതും ഇപ്പോള്‍ പുലിവാലു പിടിച്ചതും.
അമൃതാ ടിവിയില്‍ ഓര്‍മ്മയില്‍ എന്ന ഡോക്കോ ഫിഷനുമായിട്ടായിരുന്നു തുടക്കം. ഇത് ഏറെ അഭിപ്രായം പടിച്ചു പറ്റി. ഇതിന് ശേഷം അമൃതയില്‍ സ്വാര്‍ത്ഥം എന്ന പരമ്പര സംവിധാനം ചെയ്തു. അന്നും അസിസ്റ്റന്റുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് മൂലം ഭാര്യയെ അസിസ്റ്റന്റായി പ്രവര്‍ത്തിപ്പിക്കേണ്ടിയും വന്നിരുന്നു. ഇതിന് ശേഷമാണ് തട്ടിയും മുട്ടിയും എന്ന പരമ്പരയുമായി മറ്റൊരു ചാനലിലേക്ക് പോകുന്നത്.
കൊല്ലം ചടയമംഗലം സ്വദേശിയായ ഉണ്ണികൃഷ്ണന്റെ കോളേജ് വിദ്യാഭ്യാസം നിലമേല്‍ എന്‍ എസ് എസ് കോളേജിലായിരുന്നു. അതിന് ശേഷം ഡല്‍ഹിക്ക് പോയി. ഇവിടെ വച്ചാണ് നാടക ഗ്രൂപ്പുകളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത്. ശ്യാമപ്രസാദുമായുള്ള അടുപ്പം തിരനോട്ടം എന്ന ഗ്രൂപ്പിന്റെ ഭാഗമാക്കി.
] അവിടെ നിന്ന് അമൃതയിലേക്കും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറുടെ റോളിലും എത്തി. ഇയാളെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും നല്ല അഭിപ്രായമല്ല ഉള്ളത്. പലപ്പോഴും രാത്രികാലങ്ങളില്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താറുണ്ടെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ഇയാളെ പുറത്താക്കാന്‍ ഇതുവരെ തയാറാകാത്ത ചാനലിനെതിരേ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.
അതേസമയം ഉണ്ണികൃഷ്ണന്റെ അതേ പേരുള്ള മറ്റൊരു നിര്‍മാതാവിനും ആരാധകരുടെ തെറിവിളി നന്നായി കിട്ടി. മലയാളത്തിലെ പ്രമുഖ ചാനലുകളിലെല്ലാം നിര്‍മാതാവായി പ്രവര്‍ത്തിച്ചിരുന്ന ഉണ്ണികൃഷ്ണന് ചേനമ്പിള്ളിയാണ് ഒരു പേരിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നത്. താനല്ല ആ സംവിധായകനെന്നും പേര് ഒന്നായത് കൊണ്ട് ഒരാളെ ക്രൂശിക്കരുതെന്നും ഉണ്ണികൃഷ്ണന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്റെ ഫോട്ടോ പ്രപചരിപിച്ചവര്ക്കെതിരെയും തെറിവിളി നടത്തിയവര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഉണ്ണികൃഷ്ണന് വ്യക്തമാക്കി.